Music: കണ്ണൂർ രാജൻ Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ Singer: എം ജി ശ്രീകുമാർഅമ്പിളികോറസ് Film/album: സിംഹധ്വനി
സംക്രാമത്തേരു തെളിക്കൂ
ശംഖൂതി ഭേരി മുഴക്കൂ
സംഹാര ജ്വാല പടർത്തൂ
ചെഞ്ചോര ചോലയൊഴുക്കൂ
വിപ്ലവ സംക്രമനാളിൽ
ഈ വിപ്ലവ സംക്രമനാളിൽ
ബന്ധനഭഞ്ജന ബന്ധുരകുങ്കുമ സൂര്യോദയം
യൗവ്വന സഞ്ജയ പൗരുഷമാവാഹനം
സംക്രാമത്തേരു തെളിക്കൂ
ശംഖൂതി ഭേരി മുഴക്കൂ
ഇന്നാണേ ഇന്നാണേ പുതുപ്പൊന്നോണം
എല്ലാർക്കും എല്ലാർക്കും തിരുമംഗല്യം
രാജനാഗങ്ങളേ മേഘനാദങ്ങളായ്
*മെത്തിക്കും ഞാൻ
ആ ഇന്നാണേ ഇന്നാണേ പുതുപ്പൊന്നോണം
എല്ലാർക്കും എല്ലാർക്കും തിരുമംഗല്യം