Music: ജോൺസൺ Lyricist: ബിച്ചു തിരുമല Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ Film/album: പൂച്ചയ്ക്കാരു മണി കെട്ടും
സംഗീതമേ സാമജേ എൻ സരസസല്ലാപമേ
സൌഭാഗ്യമേ ജീവനാദം തുടരുമാലാപമേ
എൻ സ്വരാഞ്ജലി പൂജയിൽ ജന്മതംബുരു മീട്ടിനീ
ഹൃദയമാം പൂവിൽ നിറയും ശ്രുതിസുമംഗലിയായി
(സംഗീതമേ… )
വീണുടഞ്ഞ ശംഖിലെ ധ്വനിയിലൊഴുകിയ പുണ്യമേ
കുങ്കുമോത്സവ സന്ധ്യകൾ നിൻ മൃദുലമാം കവിൾ തഴുകിയോ (2)
കാട്ടുപുൽത്തണ്ടിൽ ഏതോ കാറ്റുതാരാട്ടി
ഓമനത്തിങ്കൾ കുഞ്ഞും പാലിലാറാടി
മിഴിയിൽ മേവൽ കിളികൾ തൂവൽ പൊഴിയും നേരം
കാതിനു കൌതുകമേകി വരൂ
( സംഗീതമേ …)
പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം (2)
നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം
പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം (2)
നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം നേദ്യം
മാനസത്താളിൽ ദേവി നീ പ്രസാദം താ
ചൊടിയിലീറൻ ചിറകു നീട്ടും ഭജന മന്ത്രം
പൂങ്കിളി മേളയിൽ അർച്ചനയായ്
( സംഗീതമേ …)