സായന്തനം ചന്ദ്രികാലോലമായ് – F -Sayanthanam Chandrikaa – F lyrics

Music: രവീന്ദ്രൻ Lyricist: കൈതപ്രം Singer: കെ എസ് ചിത്ര Raaga: മാണ്ട് Film/album: കമലദളം

സായന്തനം ചന്ദ്രികാ ലോലമായ്..

നാലമ്പലം നലമെഴും സ്വർഗ്ഗമായ്

മനയോല ചാർത്തീ കേളീവസന്തം

ഉണരാത്തതെന്തേ പ്രിയതേ..

സായന്തനം ചന്ദ്രികാ ലോലമായ്
വില്വാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്

ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും

നീയൊരുങ്ങുമമരരാത്രിയിൽ..

തിരുവരങ്ങിലമൃതവർഷമായ്

പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു

സായന്തനം ചന്ദ്രികാ ലോലമായ്
ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ

കുളിരോർമ്മയിൽ നീരാടുമെൻ 

പ്രിയമാധവാ എങ്ങുനീ

നിൻപ്രസാദമധുരഭാവമെവിടെ..

നിൻ‌വിലാസ ലയതരംഗമെവിടെ…

എന്നുൾച്ചിരാതിൽ നീ ദീപനാളമായ് പോരൂ..
സായന്തനം ചന്ദ്രികാ ലോലമായ്..

നാലമ്പലം നലമെഴും സ്വർഗ്ഗമായ്

മനയോല ചാർത്തീ കേളീവസന്തം

ഉണരാത്തതെന്തേ പ്രിയതേ..

സായന്തനം ചന്ദ്രികാ ലോലമായ്

SAYANTHANAM CHANDRIKA…K S CHITHRA…!!!{BIJU SOUPARNIKA}

Leave a Comment