ശ്യാമ രജനി -Shyama Rajani lyrics

Music: കണ്ണൂർ രാജൻ Lyricist: പി ഭാസ്ക്കരൻ Singer: കെ എസ് ചിത്ര Film/album: രഥചക്രം

ശ്യാമ രജനി പുഷ്പ്പകുടീരം പ്രേമ യമുനാ തീരം 

ചന്ദ്ര കിരണമേ ഇതിലേ താരകങ്ങളേ ഇതിലേ (2)

ഇതിലേ ഇതിലേ ഇതിലേ 

(ശ്യാമ രജനി പുഷ്പ്പകുടീരം )
യാമിനി കളകോകിലമൂതും രാഗമുരളീഗീതം(2)

ഇളം തെന്നലേ ഇതിലേ നീലമുകിലേ ഇതിലേ (2)

ഇതിലേ ഇതിലേ ഇതിലേ 

(ശ്യാമ രജനി പുഷ്പ്പകുടീരം )
മോഹമാം മദ മഗ്ദമയൂരം പീലി നീര്‍ത്തിയ നേരം (2)

മാനസേശ്വര ഇതിലേ മൗനഗാനമായ് ഇതിലേ (2)

ഇതിലേ ഇതിലേ ഇതിലേ 

(ശ്യാമ രജനി പുഷ്പ്പകുടീരം)

Shyama rajani – Radhachakram

Leave a Comment