Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Film/album: അയലത്തെ അദ്ദേഹം
സ്വന്തം നിഴലുമായ് ഞാനാടാം നാടകം
അഴകിൽ സ്വയം മറന്നോടി അകലും
സഖീ നിലാക്കോടി തേടും തോഴീ വരില്ലയോ
സ്നേഹം തുളുമ്പും സംഗീതമോടെന്റെ
(സ്വന്തം നിഴലുമായ്..)
തെളിയും ദീപജാലം നൽകീ ഭാവുകം
ഒഴുകും പ്രണയഭാവം അരുളീ സാന്ത്വനം (2)
സ്വർഗ്ഗം താണിറങ്ങും രംഗഭൂവിൽ നീ വരൂ
സ്വപ്നം നീയുരുമ്മും നീലരാവിൻ വാടിയിൽ
(സ്വന്തം നിഴലുമായ്..)
ഒരു നാൾ ഓമലേ ഞാൻ തളരും വേളയിൽ
കനിവിൻ ഹൃദയ താളം നൽകാൻ വന്നു നീ (2)
ഇന്നെൻ രാഗശില്പം തിരയുണർത്തും രാത്രിയിൽ
കനവിൻ ജന്യരാഗം പെയ്തിറങ്ങും വേദിയിൽ
(സ്വന്തം നിഴലുമായ്..)