Music: എസ് പി വെങ്കടേഷ് Lyricist: ചന്തു നായർ Singer: കെ ജെ യേശുദാസ്കോറസ് Film/album: അവളറിയാതെ
താളം കൊട്ടും കാലം ഹോ
പൂമെയ്യ് തഴുകും നേരം ഹോ
മേളം കൂട്ടും മോഹം ഹൊഹോ
പുണരാന്‍ വെമ്പും നേരം ഹൊഹോ
അരികില്‍ എന്നരികില്‍ പടരും ലത പോലെ
നീ വിടരും മലര്‍പോല്‍ പുതുവസന്തം
(താളം കൊട്ടും…)
കാമന്റെ അമ്പേറോ നിന്‍ ഒളിനോട്ടം
എന്നുള്ളില്‍ തമ്പേറോ ഗജരാജനടത്തം
താരമ്പന്‍ നിന്‍ കവിളില്‍ പൂവാടിക തീര്‍ത്തു
പൂക്കാലം നാണത്താല്‍ കൊഴിഞ്ഞു വീണല്ലോ
(താളം കൊട്ടും…)
കാര്‍മേഘം കരയുന്നു ചികുരം കണ്ട്
കുയില്‍ കൂട്ടിലൊളിക്കുന്നോ ഗീതം കേട്ട്
കൗമാരം നിന്‍ തനുവിൽ താണ്ഡവം ആടുന്നു
മോഹത്താല്‍ എന്നുള്ളം കാവടിയാടുന്നു
(താളം കൊട്ടും…)