Music: ജി ദേവരാജൻ Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ് Film/album: ആദ്യരാത്രിക്കു മുൻപ്
തെന്നിത്തെന്നി ഓടുന്ന പുള്ളിമാനേ
നിന്റെ മലരണിക്കാട്ടിൽ ഞാൻ വന്നോട്ടെ
കുന്നിനു പോലും കുളിരുന്ന നേരം
നെഞ്ചിലെ ചൂടൊന്നു തന്നാട്ടേ (തെന്നിത്തെന്നി)
തേന്മുല്ല പടരും തേന്മാവിൻ തണലിൽ
പൂങ്കുയിൽ പാടും കുടിൽഇൽ
നിന്റെ കാൽപ്പാടുകൾ കണ്ടൂ
നിന്റെ ഉറക്കറ ഞാൻ കണ്ടൂ
പെണ്ണെ നിന്നെ സ്വന്തമാക്കാൻ വന്നൂ
നിന്നെ സ്വന്തമാക്കാൻ വന്നൂ (തെന്നിത്തെന്നി)
മേഘങ്ങൾ മേയും മാമലതൻ മുക്കലിൽ
ഓളങ്ങൾ നീളും കരയിൽ
നിന്നെ കാത്തുകാത്തു നിന്നൂ
നിന്റെ കടാക്ഷം ഞാൻ കണ്ടൂ
പെണ്ണെ നിന്നെ സ്വന്തമാക്കാൻ വന്നൂ
നിന്നെ സ്വന്തമാക്കാൻ വന്നൂ (തെന്നിത്തെന്നി)