തേരാളി ഞാന്‍

തേരാളി ഞാന്‍..ഹാ ..പോരാളി ഞാന്‍
തേരാളി ഞാന്‍.. ഹാ ..പോരാളി ഞാന്‍
എന്‍ പദ്മവ്യൂഹമിതാ..
രാജ്യമില്ല ചെങ്കോലില്ല ..ഹാ..ഹാ
രാജ്യമില്ല ചെങ്കോലില്ല
പോരിന്നെത്തുന്നു ഞാന്‍….
ചുടുചോര നെഞ്ചിലൊഴുകുന്നു ..ഹാ..ഹാ
അതില്‍ വര്‍ണ്ണമെങ്ങും നിറയുന്നു..ഓഹോ
കരളിലെ പന്തം കൈകളിലാക്കി
തുടിക്കുന്നൊരാവേശം ഞാന്‍
അരമനകള്‍ തന്‍ അതിരുകള്‍ തേടി
അണയുന്നൊരവതാരം ഞാന്‍..ഹാ..ഹാ
ജയിക്കാന്‍ ജന്മം കൊണ്ടവന്‍..
ജ്വലിക്കും ധൈര്യം ഉള്ളവന്‍..
പോരിന്നെത്തുന്നു ഞാന്‍…
(തേരാളി ഞാന്‍..ഹാ)
രണഭൂമി തോറും പടരുന്നു…ആഹാ ..
ഒരു വീരഗാഥയെഴുതുന്നു…ഓഹോ
മനുഷ്യമൃഗങ്ങള്‍ അലയും വഴിയില്‍
മുഴങ്ങുന്നൊരിടിനാദം ഞാന്‍…
ക്രൂരത മാത്രം പടരും ഹൃദയം
കീറുന്ന നരസിംഹം ഞാന്‍
ചിരിക്കാന്‍ മണ്ണില്‍ വന്നവന്‍..
മരിക്കാന്‍ മുന്നില്‍ നില്‍പ്പവന്‍..
പോരിന്നെത്തുന്നു ഞാന്‍..
(തേരാളി ഞാന്‍..ഹാ)

Music: ശ്യാംLyricist: പൂവച്ചൽ ഖാദർSinger: കെ ജെ യേശുദാസ്കോറസ്Film/album: വീണമീട്ടിയ വിലങ്ങുകൾ

KXM3GRzGCLY

Leave a Comment