തിങ്കളാഴ്ച നൊയമ്പിരുന്നു -Thinkalazhcha noyambirunnu lyrics

Music: കെ ജെ ജോയ് Lyricist: ബിച്ചു തിരുമല Singer: പി ജയചന്ദ്രൻസ്വർണ്ണലത Film/album: പന്തയക്കുതിര

തിങ്കളാഴ്ച നൊയമ്പിരുന്നു

തമ്പുരാനെ തപസ്സിരുന്നു

രണ്ടു തുളസീദളങ്ങളായെൻ

മിഴികൾ അർച്ചന ചെയ്തിരുന്നു

എത്ര നാളുകളിൽ എത്ര രാവുകളിൽ

ഓ എത്ര നാളുകളിൽ എത്ര രാവുകളിൽ

(തിങ്കളാഴ്ച…)
ആ..

ഹൃദയമെന്ന തളികയിൽ നിറയെ

പ്രണയപൂജാമലരുകളോടെ

മൗനസമ്മത ശംഖൊലി കേൾക്കാൻ

മൗനമായ് ഞാൻ കാത്തിരുന്നു

കാതോർത്തിരുന്നു

(തിങ്കളാഴ്ച…)
നിന്റെ നിത്യനിദാന നിവേദ്യം

നുകരുവാനെൻ മനസ്സിനു ദാഹം

എന്റെ രാത്രികൾ നീ വരവേൽക്കാൻ

എന്നുമുതലേ കാത്തിരിപ്പൂ

എന്റെ രാത്രികൾ നീ വരവേൽക്കാൻ

എന്നുമുതലേ കാത്തിരിപ്പൂ

ഞാൻ നോറ്റിരിപ്പൂ

(തിങ്കളാഴ്ച…)

Leave a Comment