തൂവെണ്ണിലാവോ

തൂവെണ്ണിലാവോ പുതുപൂന്തേൻ കിനാവോ

 ഋതുകന്യകയോ വനദേവതയോ 

ഈ സ്നേഹസാഗരമോ ആരേകി പ്രാണനിൽ അനുരാഗഗീതം  (തൂവെണ്ണിലാവോ)

 

കാണാൻ വിതുമ്മി നിന്നൂ 

തേൻ നിലവും നീലാമ്പലും  (കാണാൻ) കണ്ണോടു കണ്ണിടയുമ്പൊളോ 

മധുബിന്ദു വീണലിഞ്ഞൂ പൂവിന്റെ നെഞ്ചിലും കണ്ടൂ 

ആനന്ദമാധവം  (തൂവെണ്ണിലാവോ)

 

സീമന്തരേഖ തെളിയും 

ഈ സിന്ദൂരസന്ധ്യയിൽ (സീമന്ത)

 നുരയുന്നൊരീ മധുപാത്രമായ് 

ഹൃദയം തുളുമ്പി നിൽക്കുമ്പോൾ ആശംസ മാത്രമേകാം ഞാൻ 

വേറെന്തു നൽകുവാൻ  (തൂവെണ്ണിലാവോ)

Music: ജോൺസൺLyricist: കൈതപ്രംSinger: ജി വേണുഗോപാൽസുജാത മോഹൻFilm/album: ചെറിയ ലോകവും വലിയ മനുഷ്യരും

Thoo vennilavo – Cheriya lokavum valiya manushyarum

Leave a Comment