തൂവാനം ഒരു പാലാഴി -Thoovanam oru lyrics

Music: ജോൺസൺ Lyricist: കൈതപ്രം Singer: എം ജി ശ്രീകുമാർസുജാത മോഹൻ Raaga: മോഹനം Film/album: സവിധം

തൂവാനം ഒരു പാലാഴി, പൂന്തിങ്കൾ  നറു പൂന്തോണി

പൂന്തോണിയിലിക്കരെ വന്നാല്‍ അമ്പാടി കടവുണ്ട്

മായാലോകമുണ്ട് . കനവുകളിൽ

(തൂവാനം..)
കോമള ഗീതങ്ങൾ നിന്‍ മംഗല്യ തേന്മൊഴിയായ്

ശൃംഗാരം പകരുന്നു, സ്വര മഞ്ജീരങ്ങൾ

താമര തളിരിലയില്‍ ആരോരും കാണാതെ

ഇംഗിതമെഴുതുന്നു കാലം

സ്വർഗ്ഗ വിലസിനിമാർ, പ്രിയ മാനസ കന്യകമാർ

പാരിജാത മലര്‍ ചൂടുന്നു..

(തൂവാനം..)
എന്തിനെൻ സങ്കല്പത്തെ  ഇളവേൽക്കാന്‍ വന്നു നീയെൻ

അനുരാഗ സ്വപ്നത്തില്‍ കുളിരേകാന്‍ വന്നു

പൊന്നണികോടിയും താംബൂല തളികയുമായ്

എന്തിനെന്‍ചാരെയണഞ്ഞു .

കൈവളയിളകാതെ എന്‍ മാറിലൊതുങ്ങുമ്പോൾ

ഉള്ളിലേതു  കാവ്യമെഴുതി നീ

(തൂവാനം..)

Leave a Comment