Music: എസ് പി വെങ്കടേഷ് Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Film/album: കിഴക്കൻ പത്രോസ്
തുടി കൊട്ടിപ്പാടുന്ന മേഘം
മധുമാരി പെയ്യുന്ന നേരം
പുതുമണ്ണിന്നാഹ്ലാദമേതോ
മദഗന്ധപുഷ്പങ്ങളായീ
തളിർ വനി നീളേ
മലർനിരയാടീ
അതിനിടെ ഒരു കുയിൽ പാടീ (തുടി…)
വിണ്ണിൽ നീളേ സ്വർണ്ണം പെയ്തു താരങ്ങൾ പുതു
മണ്ണിൽ നീളെ വർണ്ണം പെയ്തു താമരകൾ
ദ്രുത താള മേളത്തിലോരോ (2)
മോഹവും പൂവിടും യാമങ്ങൾ (തുടി…)
കണ്ണിൽ പൂത്തു നെഞ്ചിൽ പൂത്തു സ്വപ്നങ്ങൾ
കുളുർ വെണ്ണക്കല്ലിൽ നീളെ പൂത്തു ശില്പങ്ങൾ
വിരൽ തൊട്ടതെല്ലാം നല്‍പ്പൊന്നിൻ (2)
വീണയായ് പാടുന്ന യാമങ്ങൾ (തുടി…)
———————————————————-