ഉമ്മത്തം പൂവു വിരിഞ്ഞു തേനൂറും നേരം
അന്നാരം പുന്നാരം മൂളണ് പൊൻവണ്ട്
നാണം പൂക്കും പൂവിൻ നെഞ്ചിൽ
വണ്ടിനു ചാഞ്ചാട്ടം
ഉമ്മത്തം പൂവു വിരിഞ്ഞു തേനൂറും നേരം
പെൺകുരുവീ പുല്ലാങ്കുഴലീ
മദിച്ചു മയങ്ങും മനസ്സിലൊരു
മാധുരി ചൊരിയുകയായ്
ആൺകുരുവീ എൻ തേൻകുരുവീ
കുളിർത്തുംം തളിർക്കും കരളിലൊരു
തേൻമഴ പൊഴിയുകയായ്
കിന്നാരം ശൃംഗാരം
കിന്നാരം ശൃംഗാരം
ഇരുചൊടികളിലൊരു സ്വരമുതിരുകയായ്
(ഉമ്മത്തം…)
പാലരുവീ പനിനീരരുവീ
പതഞ്ഞും കവിഞ്ഞും
കരയിലൊരു കുളിരല പടരുകയായ്
മാർകഴിയിൽ മഞ്ഞലയിൽ
തളിച്ചും തുടിച്ചും
മനസ്സുകളിണചേർന്നലിയുകയായ്
കണ്ണോരം മിന്നാരം
കണ്ണോരം മിന്നാരം
ഇരുമിഴികളിലൊരു നിറമലിയുകയായ്
(ഉമ്മത്തം…)
Music: ജെറി അമൽദേവ്Lyricist: പുതിയങ്കം മുരളിSinger: കെ എസ് ചിത്രഉണ്ണി മേനോൻFilm/album: അപൂര്‍വ്വസംഗമം