ഉണ്ണീ കുമാരാ നീ -Unnee kumara nee lyrics

Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: മോഹനം Film/album: ഉത്സവമേളം

ഉണ്ണീ കുമാരാ നീ കാട്ടില്‍ വസിക്കണം

എണ്ണിപ്പതിനാലു വര്‍ഷം

സ്വര്‍ണ്ണകിരീടം നിന്‍ മൗലിയില്‍ ചാര്‍ത്തുവാന്‍

ഇന്നെനിക്കില്ലാതായ് യോഗം
(ഉണ്ണീ)
തളിരുപോലുള്ള നിന്‍ പാദങ്ങള്‍

കാട്ടിലൂടലയുന്നതോര്‍ക്കുവാന്‍ വയ്യ

വിഷനാഗമിഴയുന്ന വീഥിയിലൂടെ നീ

വിഹരിപ്പതോര്‍ക്കുവാന്‍ വയ്യ

അരയില്‍ നിന്നീ മലര്‍പ്പട്ടഴിച്ചെന്നും നീ

മരവുരി ചാര്‍ത്തുന്നതോര്‍ക്ക വയ്യ

ഓര്‍ക്ക വയ്യ – എങ്കിലും

Unni Kumara Nee Kaattil | Ulsavamelam | Evergreen Malayalam Film Songs | Movie Song

Leave a Comment