വസുധേ -Vasudhe lyrics

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Lyricist: എസ് രമേശൻ നായർ Singer: എം ജയചന്ദ്രൻ Film/album: വസുധ

വസുധേ വസുന്ധരേ

സുലളിത ശുഭഗുണ സുഖവരദേ

പ്രണമിത സുരകുല വര ചരിതേ

അനാദി നീലിമ പടർന്ന വാർമുടി

അഴിഞ്ഞു വനനിരയായ്

തലങ്ങൾ ശൈലങ്ങൾ ഋതുക്കൾ സ്വപ്നങ്ങൾ

ചുരത്തുന്നു മുലപ്പാലിൻ അരുവികളിൽ

വസുധേ.. വസുധേ. വസുധേ
വേദം നിൻ കളമൊഴി നിൻ ചിരി പൂക്കാലം

നിൻ താളം ജനിമൃതികളിലിടറിയ മുക്കാലം

രാഗം നിസരികൾ തഴുകിയ നിൻ സംഗീതം

നിൻ ഭാവം ഉഷസ്സുകളണിയുന്നൊരു  സിന്ദൂരം

തളിരും താരുമായതാത്മഹർഷം

വിരഹം ശോകമായതാദികാവ്യം

പാലപല ജന്മം സുകൃതിനി ഞാൻ നിൻ

കവി മകനാകേണം

വസുധേ.. വസുധേ. വസുധേ
അമ്മേ നിൻ തിരുമിഴി നനയരുതൊരു നാളും

നിൻ പുണ്യം പൂത്തുലയുക നിറവൊടു സൗഭാഗ്യം

മണ്ണിൽ കളമെഴുതുക മഴയുടെ സൗന്ദര്യം

നിൻ മൗനം തിരിയുഴിയുക ഞങ്ങളിൽ ഓംകാരം

നിഴലും നിൻ കരങ്ങളായിടുന്നു

നിറയും മേഘമായി നീ വരുന്നു

ഇനിയൊരു ജന്മം കൈവരുമെങ്കിൽ

നിൻ പുകൾ പാടേണം

വസുധേ.. വസുധേ. വസുധേ

Leave a Comment