വിൽക്കാനുണ്ടൊ സ്വപ്നങ്ങൾ

വിൽക്കാനുണ്ടോ സ്വപ്നങ്ങൾ

സ്വർഗ്ഗം തേടും മോഹങ്ങൾ

നിൽക്കൂ ചൊല്ലൂ പൂങ്കാറ്റേ

പൊന്നോണപ്പൂവിന്റെ നാട്ടീന്നും

എന്നിങ്ങു വന്നു നീ പൂങ്കാറ്റേ

ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ

വിൽക്കാനുണ്ടോ സ്വപ്നങ്ങൾ

സ്വർഗ്ഗം തേടും മോഹങ്ങൾ

നിൽക്കൂ ചൊല്ലൂ പൂങ്കാറ്റേ

തെങ്ങിളം നീരിന്റെ നാട്ടീന്നും

ഇങ്ങോടി വന്നൊരെൻ പൂങ്കാറ്റേ

ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ
ദീപങ്ങളല്ലല്ലോ കൺ ചിമ്മും

തീരാദുഃഖങ്ങൾ

മേലേ മിന്നും പൂമാനം

താഴേ കണ്ണീർപ്പാടങ്ങൾ

ഓരോരോ പയ്യാരം കൈമാറി

കൂരിരുൾക്കാട്ടിൽ ഉറക്കൊഴിക്കാം

വെള്ളാരം കുന്നിൻ പാട്ടു മൂളും ചെല്ലക്കാറ്റേ (വിൽക്കാനുണ്ടോ…)

തീയുള്ള പാട്ടിൻ പന്തങ്ങൾ

തീരത്തു കത്തുമ്പോൾ

ചേറിൽ പൂക്കും ചെന്താരിൻ

മാറിൽ വിങ്ങും ദുഃഖങ്ങൾ

ഈറനാക്കീടുന്നൊരീണങ്ങൾ

ദൂരത്ത് പാടുന്നു രാപ്പാടീ

പൊന്നാര്യൻ കൊയ്യും പാട്ടു പാടൂ കന്നിക്കാറ്റേ  (വിൽക്കാനുണ്ടോ…)
—————————————————————–

Music: എസ് പി വെങ്കടേഷ്Lyricist: ഒ എൻ വി കുറുപ്പ്Singer: എം ജി ശ്രീകുമാർFilm/album: ഇന്ദ്രജാലം

Leave a Comment