ആത്മസഖീ അനുരാഗിണി

Music: ജെ എം രാജുLyricist: പൂവച്ചൽ ഖാദർSinger: കെ ജെ യേശുദാസ്Film/album: ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2)

ആത്മസഖീ അനുരാഗിണി

ഇരുള്‍മൂടുമെന്‍ ജീവിതത്തില്‍

ഒരു തിരിനാളവുമായ് വരികയില്ലേ  

നീയെന്‍ ഓമലേ ആരോമലേ

ആത്മസഖീ അനുരാഗിണി

ഇരുള്‍മൂടുമെന്‍ ജീവിതത്തില്‍

ഒരു  തിരിനാളവുമായ് വരികയില്ലേ  

നീയെന്‍ ഓമലേ ആരോമലേ
വാതില്‍ക്കല്‍ വളര്‍മതി പോലെ നീ

വന്നെന്നില്‍ കതിരൊളി തൂകീ നീ  

വാതില്‍ക്കല്‍ വളര്‍മതി പോലെ നീ

വന്നെന്നില്‍ കതിരൊളി തൂകീ നീ  

ഓര്‍മ്മിക്കാന്‍ എന്നെന്നും അത് മാത്രം

ലാളിക്കാന്‍ നിന്‍ രൂപശ്രീ മാത്രം

മൌനത്തിന്‍ വത്മീകം വളരുമ്പോള്‍

വത്മീകം വളരുമ്പോള്‍
ആത്മസഖീ അനുരാഗിണി

ഇരുള്‍മൂടുമെന്‍ ജീവിതത്തില്‍

ഒരു തിരിനാളവുമായ വരികയില്ലേ  

നീയെന്‍ ഓമലേ ആരോമലേ
ഭൂഗോളം തിരിയുവതറിയാതെ

ഭൂവില്‍ ഞാന്‍ അലയുമൊരഴലായ്

ഭൂഗോളം തിരിയുവതറിയാതെ

ഭൂവില്‍ ഞാന്‍ അലയുമൊരഴലായ്

കാണും നാം എന്നുള്ള വിശ്വാസം

ഒന്നല്ലോ എന്‍ വാഴ്വിന്‍ ആശ്വാസം

എന്നുള്ളം ചാഞ്ചല്യം കൊള്ളുമ്പോള്‍

ചാഞ്ചല്യം കൊള്ളുമ്പോള്‍
ആത്മസഖീ അനുരാഗിണി

ഇരുള്‍മൂടുമെന്‍ ജീവിതത്തില്‍

ഒരു തിരിനാളവുമായ് വരികയില്ലേ  

നീയെന്‍ ഓമലേ ആരോമലേ

ആത്മസഖീ അനുരാഗിണി

ഇരുള്‍മൂടുമെന്‍ ജീവിതത്തില്‍

ഒരു തിരിനാളവുമായ് വരികയില്ലേ  

നീയെന്‍ ഓമലേ ആരോമലേ