അമ്പാടി കുഞ്ഞിനുണ്ണാൻ

Music: ഔസേപ്പച്ചൻLyricist: ഷിബു ചക്രവർത്തിSinger: കെ എസ് ചിത്രFilm/album: ഹംസങ്ങൾ

ആ …  ഓ…ഓ….ഓ…

ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യ ഹൊയ്യാരേ

ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യ ഹൊയ്യാരേ
അമ്പാടി കുഞ്ഞിനുണ്ണാൻ അമ്പിളിത്താമ്പാളത്തിൽ തുമ്പപ്പൂച്ചോറ്‌

നറു പൂനിലാവിൻ പാലൊഴിച്ച തുമ്പപ്പൂച്ചോറ്‌

മാമുണ്ണും എന്നുണ്ണിയ്ക്ക്‌ മാവിൻ കൊമ്പിലൊരൂഞ്ഞാലു്

പൊന്നൂഞ്ഞാല്‌…ഓ…ഓ…
തൊഴുതലിഞ്ഞു നീട്ടിയോരെൻ കൈക്കുമ്പിളിൽ

ദേവൻ ഒഴിച്ച തീർത്ഥജലത്തിൽ വന്നു ഉദിച്ച തിങ്കൾ കുരുന്നു നീ

അമ്പാടി കുഞ്ഞിനുണ്ണാൻ അമ്പിളിത്താമ്പാളത്തിൽ തുമ്പപ്പൂച്ചോറ്‌

നറു പൂനിലാവിൻ  പാലൊഴിച്ച തുമ്പപ്പൂച്ചോറ്‌
തൂവേർപ്പണിയും ഉണ്ണിക്ക്‌ രാമച്ചപ്പൊൻ വിശറിയുമായ്

പൂങ്കാറ്റേവായോ

കുരുന്നുകാറ്റിൽ കുസൃതികാട്ടും കുറുനിരയെല്ലാം

അമ്മ എടുത്തു മയിൽപ്പീലിചേർത്തു വകുത്തു കെട്ടി തന്നിടാം