അമ്പിളിച്ചങ്ങാതീ

Music: എസ് പി വെങ്കടേഷ്Lyricist: കൈതപ്രംSinger: കെ എസ് ചിത്രRaaga: സാവിത്രിFilm/album: സരോവരം

അമ്പിളിച്ചങ്ങാതീ എൻ അമ്പാടിക്കണ്ണനെ നീ

കണ്ണു വെയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതെ

വെള്ളിമുകിൽ തൂവലാലെൻ അഴകനെ തൊടരുതേ

അമ്പിളി ചങ്ങാതീ ഹോയ് ( അമ്പിളി..)

ഇലത്തോണിയിലെത്തും കണ്ണാരം കുരുവീ

നാളെ പൂരം നാളിൽ പിറന്നാളല്ലോ

കറുകയും പൂന്തേനും കൊണ്ടിതിലേ വരുമോ നീ

പുലരിയിൽ വാർ മുളം കുഴലൂതി വരുമോ നീ

ആരിരോ ആരിരോ ആരിരോ ആരിരോ (അമ്പിളി…)

നടവരമ്പത്തോടും കുറിഞ്ഞിക്കാറ്റേ

കദളിവാഴക്കൈയ്യിൽ പൂഞ്ചോലാടാൻ വാ

നാളെയെൻ പൊന്നുമോന്റെ കാതുകുത്താണ്

ഇവനു നീ മധുരമൂറുന്നൊരുറക്കം തായോ

ആരിരോ ആരിരോ ആരിരോ ആരിരോ (അമ്പിളി)