ഈ മരുഭൂവിൽ

Music: കണ്ണൂർ രാജൻLyricist: പി സി അരവിന്ദൻSinger: കെ ജെ യേശുദാസ്സുജാത മോഹൻFilm/album: ശ്രുതിലയതരംഗിണി – ആൽബം

ഈ മരുഭൂവിൽ പൂവുകളില്ല…ഈ മറുനാട്ടിൽ തുമ്പികളില്ല (1 )

മേലെയുള്ള നിലാവൊലിക്കിണ്ണം പോലെയല്ലോ എന്നോണം 

എൻ മനതാരിലെ പൊന്നോണം 

(ഈ മരുഭൂവിൽ..)
എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത

ഉത്രാട യാമിനീ യാമങ്ങളിൽ (2)

പോയ പൊന്നോണം നാൾ തന്ന സമ്മാനങ്ങൾ

ഓരോന്നും ഓർത്തു ഞാൻ മൂകം (2)

എൻ ഹൃദയത്തിൽ പൂക്കളമില്ല

എന്നധരത്തിൽ പൂവിളിയില്ല

വേനലാളും കിനാവണി പോലെ ശൂന്യമാണെൻ പൂത്താലം

അങ്ങകലത്തിലെൻ പൂക്കാലം 

(ഈ മരുഭൂവിൽ..)
ഏറെയകന്നാലും വേറിടാതോർമ്മകൾ

നിറങ്ങളേകുന്ന ഓണനാളിൽ (2)

കാവിലെ പൂവള്ളി പൊന്നൂയലിൽ മെല്ലെ

ചേർന്നിരുന്നൊന്നാടാൻ മോഹം (2) 

ഈ മരുഭൂവിൽ പൂവുകളില്ല…ഈ മറുനാട്ടിൽ തുമ്പികളില്ല 

മേലെയുള്ള നിലാവൊലിക്കിണ്ണം പോലെയല്ലോ എന്നോണം 

എൻ മനതാരിലെ പൊന്നോണം 

(ഈ മരുഭൂവിൽ..)