ഏതോ

Music: രാജാമണിLyricist: പി കെ ഗോപിSinger: കെ ജെ യേശുദാസ്Film/album: ശ്രുതിലയതരംഗിണി – ആൽബം

ഏതോ ജല ശംഖുപുഷ്പം

കളിയാടും  തിരുവോണ  സരസ്സിൽ 

സഹസ്ര  തരംഗം  സരിഗമ  പാടി 

ശബള  വസന്തം  സ്വരജതി  പാടി 

ശ്രുതി  മധു  പകരുമൊരുഷസ്സിൽ   

(ഏതോ ജല ശംഖുപുഷ്പം… )
പാൽതിരച്ചാർത്തിലെ പദ്മരാഗം

മാല… കോർക്കുവാൻ വാരിയ പൊൻവെയിലേ 

ആ മാല നല്കുന്നതേതു നാളിൽ 

മാവേലിയെത്തും നല്ല നാളിൽ  

ഭൂമി… കാമിനിയാകും ചിങ്ങനാളിൽ 

ആ മാല ചൂടുന്ന നേരം  

കുറുകുഴലൂതി കുടവും  കൊട്ടി 

നിറപറയോടെ  എഴുതിരിയോടെ 

എതിരേൽക്കുക നാം കളഭത്തൊടുകുറി ചാർത്തീ  

(ഏതോ ജല ശംഖുപുഷ്പം… )
കാർമുകിൽ  തേരിലെ ചന്ദ്രകാന്തം പോലെ 

ഓർമ്മയിൽ വാഴുമീ പൊൻകിനാവിൽ 

ആരാമ സംഗീത ധാര  പെയ്യും 

സോപാന വീണാ മഞ്ജിമകൾ  

ഭൂമി.. മാലതിയാകും പുണ്യനാളിൽ  

ആ നാളിൽ ഈനാടുനീളെ   

ഉതിർമണി  തൂവി വഴിമലർ  പാകീ  

നിറകതിരോടെ  കുരവകളോടെ 

വരവേൽക്കുക  നാം കളഭത്തൊടുകുറി  ചാർത്തി

(ഏതോ ജല ശംഖുപുഷ്പം… )