മാനം ചോന്നെടി

Music: ജെ എം രാജുLyricist: പൂവച്ചൽ ഖാദർSinger: കെ ജെ യേശുദാസ്Film/album: ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2)

ഓ…..ഓ….ഓഹോ…..ഹൊയ്യാ…….

ഓ…..ഓ….ഓഹോ…..ഹൊയ്യാ…….
മാനം ചോന്നെടി മൈനേ

മണി മേഘം പൂത്തെടി മൈനേ

ഒരു  താഴംപൂക്കൂട  ഉള്ളില്‍ നീര്‍ത്തി  ഞാന്‍

ഇന്നും കാക്കണ  നിന്നെ

മാനം ചോന്നെടി മൈനേ

മണി മേഘം പൂത്തെടി മൈനേ

ഒരു  താഴംപൂക്കൂട  ഉള്ളില്‍ നീര്‍ത്തി  ഞാന്‍

ഇന്നും കാക്കണ  നിന്നെ

ഓ…..ഓ….ഓഹോ…..ഹൊയ്യാ…….
കായല്‍ക്കാറ്റിലൊരല്ലിത്താരിന്‍

ഉള്ളം  തുള്ളിയ നാളൊന്നില്‍  

കായല്‍ക്കാറ്റിലൊരല്ലിത്താരിന്‍

ഉള്ളം തുള്ളിയ നാളൊന്നില്‍  

കണ്ടല്ലോ നിന്നെ കണ്ടല്ലോ  

പുലര്‍നാളം പോലെ നീ വന്നപ്പോള്‍

ഓ…ഓ…നിന്‍ നാണം പിന്നെ നിന്‍ നാണം

കരയെങ്ങും പൂമഴ പെയ്തപ്പോള്‍  

അതില്‍ എന്നും എന്‍  മനം  തുള്ളുമ്പോള്‍
മാനം ചോന്നെടി മൈനേ

മണി മേഘം പൂത്തെടി മൈനേ

ഒരു  താഴംപൂക്കൂട  ഉള്ളില്‍ നീര്‍ത്തി  ഞാന്‍

ഇന്നും കാക്കണ  നിന്നെ
കായല്‍പ്പെണ്ണിന്‍ മേനിയില്‍ സൂര്യന്‍ 

കനകം ചാര്‍ത്തിയ നേരത്ത്  

കായല്‍പ്പെണ്ണിന്  മേനിയില്‍ സൂര്യന്‍ 

കനകം ചാര്‍ത്തിയ നേരത്ത്  

കണ്ണാളേ  കരള്‍ കണ്ണാളേ കരള്‍ക്കണ്ണില്‍

നീയിട്ടതെന്താണ്

ഓ…ഓ…വന്നാലും ഇനി വന്നാലും

എന്‍ മാടം നിന്നുടെ കൂടാക്കാം

അതില്‍ എന്നും നീയെന്‍ കൂട്ടാകാം
മാനം ചോന്നെടി മൈനേ

മണി മേഘം പൂത്തെടി മൈനേ

ഒരു  താഴംപൂക്കൂട  ഉള്ളില്‍ നീര്‍ത്തി  ഞാന്‍

ഇന്നും കാക്കണ  നിന്നെ

മാനം ചോന്നെടി മൈനേ

മണി മേഘം പൂത്തെടി മൈനേ

ഒരു  താഴംപൂക്കൂട  ഉള്ളില്‍ നീര്‍ത്തി  ഞാന്‍

ഇന്നും കാക്കണ  നിന്നെ
ഓ…..ഓ….ഓഹോ…..ഹൊയ്യാ…….

ഓ…..ഓ….ഓഹോ…..ഹൊയ്യാ…….

ഓ…..ഓ….ഓഹോ…..ഹൊയ്യാ…….