സ്ത്രീയേ മഹാലക്ഷ്മി

Music: എസ് പി വെങ്കടേഷ്Lyricist: ആർ കെ ദാമോദരൻSinger: കെ ജെ യേശുദാസ്Raaga: ഹരികാംബോജിFilm/album: സ്ത്രീധനം

സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ

സ്ത്രീധനം ചോദിക്കും ആചാരം

സ്ത്രീമനം നോവിക്കും ആചാരം

പുരുഷാർത്ഥങ്ങളെ കൈവെടിയുന്നൊരു പൗരുഷം

പുണ്യമാം ധന്യമാം ദാമ്പത്യശാപഭാരം

  സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ

സ്ത്രീധനം ചോദിക്കും ആചാരം

സ്ത്രീമനം നോവിക്കും ആചാരം

അലസിയ സുന്ദരമോഹം അമ്മ മറന്നിടുമോ

ഓ …

അർപ്പിതബന്ധുര സ്നേഹം അന്നു തഴഞ്ഞിടുമോ

സ്ത്രീയേ ധനമെന്ന വേദാന്തചിന്തയിൽ

സ്ത്രീധനം ബീഭത്സബിംബമല്ലോ

സ്ത്രീധനം ബീഭത്സഭാവമല്ലോ

 സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ

സ്ത്രീധനം ചോദിക്കും ആചാരം

സ്ത്രീമനം നോവിക്കും ആചാരം

ആറു ഋതുക്കളും കണ്ടെൻ അരുമക്കിടാവു വരും

ഓ …

അവളുടെ ആതിരയൂഞ്ഞാൽ ആടാൻ പൗർണ്ണമി പോരും

മുടിയിൽ ദശപുഷ്പം ചൂടുന്ന പാടുന്ന 

നാടിന്റെ നാവായ് നാരി നിൽക്കും

നാടിന്റെ നന്മകളേറ്റി നിൽക്കും

 സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ

സ്ത്രീധനം ചോദിക്കും ആചാരം

സ്ത്രീമനം നോവിക്കും ആചാരം

പുരുഷാർത്ഥങ്ങളെ കൈവെടിയുന്നൊരു പൗരുഷം

പുണ്യമാം ധന്യമാം ദാമ്പത്യശാപഭാരം

 സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ

സ്ത്രീധനം ചോദിക്കും ആചാരം

സ്ത്രീമനം നോവിക്കും ആചാരം

Sthreedhanam Malayalam Movie Song___Sthreeye Mahalekshmi