താളമിടൂ

Music: എസ് പി വെങ്കടേഷ്Lyricist: ശ്രീകുമാരൻ തമ്പിSinger: കെ എസ് ചിത്രകെ ജെ യേശുദാസ്Film/album: സായന്തനം

താളമിടു എൻ പാട്ടിനു താളമിടു

കൂടെ വരൂ എൻ കുയിലിനു കൂട്ടുവരൂ

സങ്കല്പങ്ങളിലൊന്നായ് ഒഴുകാം

അനുഭൂതികൾ പകരാം

തങ്ക കിങ്ങിണി നാദലയത്തിൽ

കൈകോർത്തിളകീടാം

ഞാനും നീയും താലോലിക്കും ഗാനോത്സവമായ്…..

താളമിടു എൻ പാട്ടിനു താളമിടു

കൂടെ വരൂ എൻ കുയിലിനു കൂട്ടുവരൂ
ദാഹം കൊള്ളുമ്പോൾ ജീവജലം

ഗാനം ദുഃഖത്തിൽ സ്നേഹജലം. ഓ…

ദാഹം കൊള്ളുമ്പോൾ ജീവജലം

ഗാനം ദുഃഖത്തിൽ സ്നേഹജലം.

ഏകാന്തതയിൽ പ്രിയതേ നീ മാൾകാതെ

ഏതോ ലഹരിച്ചുഴിയിൽ നീ താഴാതെ

ഈ രാഗ തരംഗിണിയും നീ നേടാൻ വാ
താളമിടു എൻ പാട്ടിനു താളമിടു

കൂടെ വരൂ എൻ കുയിലിനു കൂട്ടുവരൂ

സങ്കല്പങ്ങളിലൊന്നായ് ഒഴുകാം

അനുഭൂതികൾ പകരാം

തങ്ക കിങ്ങിണി നാദലയത്തിൽ

കൈകോർത്തിളകീടാം

ഞാനും നീയും താലോലിക്കും ഗാനോത്സവമായ്…..

താളമിടു എൻ പാട്ടിനു താളമിടു

കൂടെ വരൂ എൻ കുയിലിനു കൂട്ടുവരൂ
ഉള്ളിൻ ഉൾപ്പൂവിൽ തേൻമണിയായ്

ഗാനം പ്രണയത്തിൽ ദോഹതമായ് (2)

ഓടി തളരും താൻന്തൻ തണ്ണീർപ്പന്തൽ

വാടിത്തളരും നേരം നൽതാരാട്ട്

ഈ തംബുരുവിൻ ശ്രുതി കൊണ്ടാടീടാൻ വാ
താളമിടു എൻ പാട്ടിനു താളമിടു

കൂടെ വരൂ എൻ കുയിലിനു കൂട്ടുവരൂ

സങ്കല്പങ്ങളിലൊന്നായ് ഒഴുകാം

അനുഭൂതികൾ പകരാം

തങ്ക കിങ്ങിണി നാദലയത്തിൽ

കൈകോർത്തിളകീടാം

ഞാനും നീയും താലോലിക്കും ഗാനോത്സവമായ്…..

താളമിടു എൻ പാട്ടിനു താളമിടു

കൂടെ വരൂ എൻ കുയിലിനു കൂട്ടുവരൂ

Thaalamidu en paattinu(സായന്തനം -Unreleased )Vinod velayudhan