തപ്പു തട്ടി താളം തട്ടി

Music: രാജാമണിLyricist: ബിച്ചു തിരുമലSinger: കെ ജെ യേശുദാസ്കൃഷ്ണചന്ദ്രൻമിൻമിനിഉണ്ണി മേനോൻസുജാത മോഹൻടി കെ ചന്ദ്രശേഖരൻFilm/album: സ്ഥലത്തെ പ്രധാ‍ന പയ്യൻസ്

ആർപ്പോ ഇർറോ ഇർറോ
തധിനതിം  തധിനതിം തധിനതിം താ 
തധിനതിം  തധിനതിം തധിനതിം താ
തധിനതിം  തധിനതിം തധിനതിം താനാ 
തധിനതിം  തധിനതിം തധിനതിം താനാനാ 
 
തപ്പു തട്ടി താളം തട്ടി തകിലു തട്ടി തബല തട്ടി 
സന്തോഷം കൊണ്ടാടുന്നേ..
നമ്മളെല്ലാരും ഒന്നാണെന്നേ..
ആ കയ്യിൽ ഈ കയ്യിൽ ഏറും കൊടി
അങ്ങൂടെ ഇങ്ങൂടെ പാറും  കൊടി
ഒരു മനസ്സായ് സ്വരമായ് പാടാം 
പട്ടുകൊടി മുത്തുകൊടി പളുങ്കുകൊടി പവിഴക്കൊടി 
നമ്മൾക്കിന്നുല്ലാസ നാൾ 
ആടാം നമ്മൾക്കിന്നുന്മാദ നാൾ ഹേയ് ഹേയ് 
(തപ്പു തട്ടി..)
ജിങ്ക്ജിക്ക ജിങ്ക്ജിക്കാ ജിങ്ക്ജിക്കാ തധിനതിൻ(2)
 
ദേശം നല്ല ദേശം നമ്മുടെ ദേശം 
ദേശത്തെല്ലാം നാശം തോന്നിയവാസം (2)
ഒരുത്തനുണ്ടോ കരുത്തറിഞ്ഞോൻ 
അവന്റെയൊപ്പം ജനസമുദ്രം 
ഇല്ലില്ല വൈരം ഞങ്ങളിലാർക്കും 
പോല്ലാപ്പിലാക്കും രാഷ്ട്രിയജാലം (2)
ഇടം വലം നോക്കാതെ അയ്യോ…
(തപ്പു തട്ടി..)
 
ആ ആ ആ ആ ആ 
അക്കരെ ഇക്കരെ പോകണേലും 
അത്തറുമക്കയും പൂശണേലും 
നമ്മളൊന്നെ നമ്മുടെ നാടുമൊന്നെ (2)
ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമുമൊന്നിച്ചാൽ 
ഇന്ത്യയെ പോലെ സുബർഗവുമില്ലല്ലോ 
നമ്മൾ ഒന്നാണേ എന്നെന്നും നമ്മളൊന്നാണേ… 
നമ്മൾ ഒന്നാണേ എന്റുമ്മോ നമ്മളൊന്നാണേ…
(തപ്പു തട്ടി താളം തട്ടി)