എൻ നെഞ്ചോരം | En nenjoram lyrics

Movie : Santhosham
Song: En nenjoram
Music: P S Jayhari
Lyrics: Vinayak Sasikumar
Singer: K S Harishankar

മലരും തോൽക്കും മുഖമേ
മിഴികൾ ചിമ്മും ശിലയേ..
പകലിൽ തൂകും നിലവേ
കവിയും പാടാ കവിതേ..
അന്നാദ്യം കണ്ട നാൾ മുതൽ ഉള്ളിൽ
പെണ്ണവൾ ആണേ
കണ്ടാലും കണ്ടാലും കൊതി തീരാ
നൊമ്പരമെന്താവോ

എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായ്
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻകണിയായ്
ഈ മന്ദാരമൊരു ചങ്ങാത്ത കനവോടെ
കണ്ണുയിരേ
പൂ പെണ്ണാളിൻ പുലർ മഞ്ഞാളേ
വരികില്ലേ ഒന്നരികേ

കുളിരായ് തോന്നും വെയിലേ..
കിളിയായ് കൊഞ്ചും മൊഴിയേ..
പലതും പകരാൻ ഇനിമേ..
അരികിൽ ചേരാം ഇവനേ
ഇന്നോളം ഇന്നോളം മിഴി പൊന്നായ്
കണ്ടവയെല്ലാം
നിന്നോളം നിന്നോളം വരികില്ലാ
എന്നറിവാകുന്നേ…

എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായ്
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻകണിയായ്
ഈ മന്ദാരമൊരു ചങ്ങാത്ത കനവോടെ
കണ്ണുയിരേ
പൂ പെണ്ണാളിൻ പുലർ മഞ്ഞാളേ
വരികില്ലേ ഒന്നരികേ

എന്താദ്യം മിണ്ടേണം തെല്ലൊന്ന് നോക്കുവാൻ
ഏതാദ്യം പാടേണം നാണങ്ങൾ പൂക്കുവാൻ
ഒരു പാൽകിന്നാരം
പുഴയായ് മാറേണം
അലതല്ലി തീരാതെ
തമ്മിൽ കൂടിടേണം
അവൾ എന്നും ചൂടും
മുത്താരത്തിൻ മുത്തായ് മാറാൻ മോഹം
ഒളിവില്ലാതോതും സല്ലാപത്തിൽ
തേനായ് തെന്നാൻ ദാഹം
അമ്മാനം ചെമ്മാനം
നിറമെല്ലാം ചെങ്കവിളോരം
തന്നാലേ നൽകാമോ
മനം തേടും സമ്മതം ഇന്നേരം..
ര….

എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായ്
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻകണിയായ്
ഈ മന്ദാരമൊരു ചങ്ങാത്ത കനവോടെ
കണ്ണുയിരേ
പൂ പെണ്ണാളിൻ പുലർ മഞ്ഞാളേ
വരികില്ലേ ഒന്നരികേ

Leave a Comment

”
GO