Jeevithame lyrics

Movie : Mehfill
Song:  Jeevithame
Music: Deepankuran
Lyrics: kaithapram
Singer: Pt. Ramesh Narayan

ജീവിതമേ…. ജീവിതമേ..
തേൻ കുമ്പിളാകുമെങ്കിൽ
ജീവിതമേ..
തേൻ കുമ്പിളാകുമെങ്കിൽ
വണ്ടുകളായ് ഹൃദയങ്ങൾ പാടിയേനെ
മൗനങ്ങളും വാചാലമാം
മധുഗീതമായേനെ

ജീവിതമേ..
തേൻ കുമ്പിളാകുമെങ്കിൽ

കാണാനായ് കൊതിതോന്നും
അനുരാഗ വാനം തേടും
കാണുമ്പോൾ കണ്മുന്നിൽ
പൂർണ്ണ ചന്ദ്രനുദിക്കും
പൂമാരിയും പുളകങ്ങളും
പ്രണയാർദ്രമായിടും

ജീവിതമേ..
തേൻ കുമ്പിളാകുമെങ്കിൽ
വണ്ടുകളായ് ഹൃദയങ്ങൾ പാടിയേനെ
മിണ്ടുമ്പോൾ എന്തിനു നീ
മുനയുള്ള മുള്ളുകൾ നീട്ടി
കൊള്ളുമ്പോൾ നോവറിയും
പനിനീർ മുള്ളുകളയ്തു
അവയാകയും ഇന്നെന്നിലെ
തേനൂറും ഓർമ്മകൾ

ജീവിതമേ..
തേൻ കുമ്പിളാകുമെങ്കിൽ
വണ്ടുകളായ് ഹൃദയങ്ങൾ പാടിയേനെ
മൗനങ്ങളും വാചാലമാം
മധുഗീതമായേനെ

ജീവിതമേ..
തേൻ കുമ്പിളാകുമെങ്കിൽ
വണ്ടുകളായ് ഹൃദയങ്ങൾ പാടിയേനെ

Leave a Comment

”
GO