Kannu lyrics

Movie : Visudha Mejo
Song:  Kannu
Music: Justin Varghese
Lyrics: Suhail Koya
Singer: Adheef Muhamed

കണ്ണു കറുകരെ കരിമേഘതുമ്പ്
കരിങ്കടൽക്കര മണ്ണ്
തുരുതുരെ കൊള്ളിമീനെയ്യണ
പൊള്ളി തീ പെയ്യണ കണ്ണ്
കലപില കാര്യം പറയണ
നേരം തിരയണ കണ്ണ് കണ്ണ്

പണ്ട് പടിഞ്ഞാറെ
പള്ളില് വെച്ചെന്റെ
ഉള്ളൊന്നു തൊട്ടില്ലേ നീ
പൊന്നും കുരിശിന്റെ
മുന്നിവെച്ചന്നെന്റെ
ഉള്ളിലെറിഞ്ഞില്ലേ നീ കണ്ണ്

മിനുമിനെ കണ്ടാ മയങ്ങണ
ചുമ്മാ പിണങ്ങണ കണ്ണ്
കുനുകുനെ കുത്തികുറിക്കണ
കൂട്ടിക്കിഴിക്കണ കണ്ണ്….കണ്ണ്…

കണ്ണിന്റെ ആഴങ്ങൾ
കണ്ണെത്താ ദൂരങ്ങൾ
തുള്ളിതുളുമ്പിതുടിക്കുമീ മേഘങ്ങൾ
കണ്ണിന്റെ കാര്യങ്ങൾ
കേട്ടോ സ്വകാര്യങ്ങൾ
കാണാത്തൊരായിരം കാര്യല്ല്യാ കാര്യങ്ങൾ

കൊഞ്ചണ കണ്ണ്
കുടുകുടെ പൂമഴ പെയ്യണ
പൂമീൻ പിടയണ കണ്ണ്
നനുന്നനെ നാണംനിറയാണോരീണം  മൊഴിയണ  കണ്ണ്
പല പല മോഹം വെളയണ
ലോകം മെനയണ  കണ്ണ്…കണ്ണ്…

Leave a Comment

”
GO