Movie : Roy
Song : Kanvathil
Music : Munna PM
Lyrics : Vinayak Sasikumar
Singers : Neha Nair, Rakhil Shoukath Ali Rajesh
കൺവാതിൽ ചാരാതെ കൺമണിയെ
ഉയിരിൻ തിരിയായി നീ തെളിയേ
പലനാളുമുൻപ് നിന്നെ മിഴിയാലേ
ഞാൻ കണ്ടറിഞ്ഞ പോലെ കനവാകേ
ഇതൾ പോൽ വിരിഞ്ഞും
കനൽ പോൽ കവിഞ്ഞും
ഓരോനാളും ചായം തൂകി
വിരൽപോൽ തിരഞ്ഞും
തൊടുമ്പോൾ പിടഞ്ഞും
ചൊല്ലാൻ വയ്യാ മോഹം കൂടെ
നിറമിഴികളിലോ ഓർമ്മകൾ
തിളങ്ങുന്ന നേരം നിന്നിലാടും എന്നിലാകെ
നിറയെ നിറയെ മധുരം
കൺവാതിൽ ചാരാതെ കൺമണിയെ
ഉയിരിൻ തിരിയായി നീ തെളിയേ
കാണും മുൻപേ നാം കണ്ടെന്നോ
ഏതോ സങ്കൽപ നാളിൽ
ആരും തേടാത്ത ദ്വീപാണ് ഞാൻ
നീരായി നീയെന്നെ പൊതിയുന്നുവോ
ഇനി ഇതുവഴിയേ ….
ഇരുൾകാടുമേറാൻ ഇന്നു നിയാം പുസ്തകത്തിൽ
കനവായി എന്നെ എഴുതാം..
കൺവാതിൽ ചാരാതെ കൺമണിയെ
ഉയിരിൻ തിരിയായി നീ തെളിയേ