Movie : Christy
Song: Poovar
Music: Govind Vasantha
Lyrics: Vinayak Sasikumar
Singer: Govind Vasantha
തെക്കേലെ നാട് കണ്ടാ
തെര വന്ന് കാലി തൊട്ടാ
തേങ്ങോല പന്തൽ കീഴെ
പടിഞ്ഞാറൻ കാറ്റും കൊണ്ടാ
ആ വാവാവാ പൂവാർ
മീനോടെ ഉണ്ണാം ചോറ്
നെയ്യാറ്റ് വഞ്ചികളിൽ ആടിയാടി
കടലെത്തിടുന്ന പോക്കിനെന്ത് ചോറ്
നല്ല പോലെ നാല് പാടും ഒന്ന് ചുറ്റിടാൻ
നാട്ടു പച്ച കൺ നിറച്ചു കണ്ട് നിന്നിടാൻ
നഗരമെന്ന പൂള് വിട്ട് വന്ന് നോക്കണേ
നന്മയുള്ള തീരദേശമായിതൊന്നു കൂടാൻ
നാട് ചുറ്റി പാറി വന്ന പക്ഷിയുണ്ടെടേ
പൂഴി മണ്ണിലാഴി കണ്ട് പന്ത് തട്ടണേ
മുളകരച്ച മീനിനോത്ത ചന്തമോടിതാ
അന്തി മിന്നി ഊളിയിട്ട് മുങ്ങിടുന്നു സൂര്യൻ
നിറപ്പൂവുകൾ നീന്തിടുന്നെ നീരിൽ
പകൽ കാഴ്ചകൾ ജാലം തുന്നും കണ്ണിൽ
മനം വാടിയാൽ നേർ മുഖത്തോ മിന്നും
മനിതാരായിരം തനതായുണ്ടീ മണ്ണിൽ
മഴ മാഞ്ഞ മാസം ഉടനോടി വന്ന്
പൊഴി കണ്ട് കണ്ട് കുളിരേതോ
രാവെത്തുന്ന കൂരേല് ചെത്തുന്ന കള്ളൊത്ത് നണ്ടിറച്ചി നുണയേണോ
നീ വാവാവാ പൂവാർ
ഈ നാട്ടിൻ കൂട്ടായിമാർ
നെയ്യാറ്റ് മീതെയൊരു തോണിയേറി കരളൊന്ന് കൊണ്ട് ചൂണ്ട ഇട്ട് നോക്ക്
നല്ല പോലെ നാലുപാടും ഒന്ന് ചുറ്റിടാൻ
നാട്ടു പച്ച കൺ നിറച്ചു കണ്ട് നിന്നിടാൻ
നഗരമെന്ന പൂള് വിട്ട് വന്ന് നോക്കണേ
നന്മയുള്ള തീരദേശമായിതൊന്നു കൂടാൻ
നാട് ചുറ്റി പാറി വന്ന പക്ഷിയുണ്ടെടേ
പൂഴി മണ്ണിലാഴി വന്ന് പന്ത് തട്ടണേ
മുളകരച്ച മീനിനോത്ത ചന്തമോടിതാ
അന്തി മിന്നി ഊളിയിട്ട് മുങ്ങിടുന്നു സൂര്യൻ