Movie | Vaathil |
Song | Kanive Evide |
Music | Sejo John |
Lyrics | Vinayak Sasikumar |
Singer | Rahul Nambiar |
കനിവേ… എവിടേ…
തിരയും… വഴികൾ…
സ്നേഹമാം ഒരീണമോ
പാതിയിൽ… മുറിഞ്ഞുപോയി
ലോലമാം പ്രതീക്ഷതൻ
വാതിലും അടഞ്ഞുപോയി
ആഴങ്ങൾ തീരാതകമേ ഇതാ
ആരാരും കാണാകടലാഴമായി
കൈവിടും വിചാരമോ
ശാപമായി ഒടുങ്ങിയോ
മുന്നിലെ വസന്തമോ
വേനലായ് മറഞ്ഞുവോ
രാവെത്തും മുമ്പേ ഇരുളേറിയോ
തൂവെട്ടം കാണാതുഴരുന്നു ഞാൻ
നീങ്ങിടും നിമിഷമോ
ആയിരം യുഗങ്ങളായി
സാക്ഷിയായി കരൾതടം
വാർന്നുപോയി കിനാക്കടൽ
നീ മായുന്നേരം അറിയുന്നു ഞാൻ
നാമാകും വാക്കിൻ പൊരുളാദ്യമായി
കനിവേ… എവിടേ…
തിരയും വഴികൾ