La Koodaram Lyrics

Movie : Ntikkakkakkoru Premandaarnnu
Song:   La Koodaram
Music: Paul Mathews
Lyrics: Vinayak Sasikumar
Singer: Paul Mathews

ലാ കൂടാരം നീ പൊൻ വാനം
നിറമായ് നിഴലായ് അരികെ അരികെ
നിനവായ് ഇനിയെൻ അകമേ അകമേ
നിലവിൻ ചിരി നീ ഇല്ലാതെ..
വെറുതെ തളരും മനമായ് ഞാൻ
നീ പൊൻവാനം ലാ കൂടാരം…

നീ പെയ്തിറങ്ങുമ്പോൾ
എൻ പാതയോരങ്ങൾ
പൂവാക തൂകി തെളിയുന്ന പോലെ
എൻ മെയ് തലോടി
പൊതിയുന്ന പോലെ
ഓരോ മൊഴിയാലേ
ഞാൻ നിന്നെ അറിയുന്നു
നെഞ്ചിൻ ചുവരാകെ ഞാൻ നിൻ പേരെഴുതുന്നു…
ഓമൽ ചിരി നാളം…
കൺ കോണിൽ തിരയുന്നു
കാണാൻ തരി നേരം…
എൻ മൗനം ചിതറുന്നു…
തമ്മിൽ നോവേകും
അകലങ്ങൾ മായാനും
തമ്മിൽ തോളോരം
തണലായി ചായാനും വരൂ നീ…

ലാ കൂടാരം നീ പൊൻ വാനം
നിറമായ് നിഴലായ് അരികെ അരികെ
നിനവായ് ഇനിയെൻ അകമേ അകമേ
നീ ഇല്ലാതെ ഞാൻ മാറ്റാരോ… മ്.. മ്.. മ്..

Leave a Comment