Movie : Kadina Kadoramee Andakadaham
Song: Swargakkathu Pattu
Music: Govind Vasantha
Lyrics: Umbachy
Singer: Govind Vasantha
ഇവളേ … ഇവളേ … ഇവളേ … ഓ …
ഈ പൂന്തോപ്പിൽ നീയെത്തിച്ചേരാൻ
തേടുന്നതാണ് ഞാനൊരു പൂച്ചെടി പൂക്കാലം
പൂതിയോടെ കാക്കുമ്പോലേ
നീയില്ലാ സ്വർഗാരാമം പൂവില്ലാ മലർവനിയായീ
നീയില്ലാതായിടമെല്ലാം ഞാനെന്നും പരവശനായീ
വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ
പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും
ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ
സ്വർഗ്ഗക്കനി നീ തന്നെ
വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ
പാതിമേനി നീ ദൂരേ
പെണ്ണേ നിൻ കരലാളന കൊതിയായീ
നീയാണ് പ്രിയമായും സുഖമായും
രസമായും ലയമായും നിനവാകേ
നീ കൂടെ വന്നാൽ നാം കനവിൽ കണ്ട
കനിമധുരം കൂടും നാം മധുവിധു കൂടും
നീ ചേരാതെ നിൻ മാരന്
പറുദീസ രസിക്കൂലാ
പോരൂ തോഴീ നീയണയൂ നാരീ
വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ
പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും
ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ
സ്വർഗ്ഗക്കനി നീ തന്നെ
വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ