Aalum Neeye Lyrics

Movie : Neeraja
Song   : Aalum Neeye
Music :  Sachin Shankor Mannath
Lyrics  : Ramyath Raman
Singer : N J Nandini

ആളും നീയേ തീയും നീയേ
തേനേ തീനാമ്പേ
ചേലും നീയേ പോരും നീയേ
ഉലഗിൻ അടിവേരെ
തേടും കലവറ വാറ്റും ഉറവകൾ
ലാഹും നെഞ്ചിൽ  ചൂതാടുമ്പോൾ
സ്‌മൃധിയിൽ നിന്നും ഉടലിൻ പടവുകൾ
ഇരുളിൽ ഒതുങ്ങട്ടെ
ചൊടികളിൽ ചിരികൾ മായും രാവാലെ
തീരയുമീ തിരികൾ താഴും ന്നോവാലെ
മുഖപടമതിലൊരു നിഴലുകൾ അടിയവേ
ചിതറുമീ തരികളിൽ
തീരനിമ മറയവേ
വണ്ടു നുള്ളും പൂവേ പൂന്തേനെ
നീറും ഞാനാരോ

ആളും നീയേ തീയും നീയേ
പെണ്ണേ തീനാമ്പേ
തോട്ടം നീയേ വേലിയും നീയേ
ഉലഗിൻ അടിവേരെ

നീരിരമ്പും കടലും മേലെ
മുകിലെ മനമൊരു ചലനം
നേർതെളിഞ്ഞ ഇതിഹാസം
പതറുന്നിവിടം പതനം

ഉള്ളിൽ നിന്നാരോ
ഇഴയും ചിതലിൻ കൂട്ടിൽ
ഉയരും മൊഴികൾ
ജനലിഴതൻ വഴിയൊഴുകും
കാറ്റിൻ മുനയാൽ കുത്തും നോവിൻ എതിരേ
പ്രണയം ഒന്നല്ലോ

നീയേ മണ്ണിൻ അകവും പുറവും
നീയേ വിണ്ണിൻ ഋതുവും മൃതിയും
വദനം നിറയേ അഴകിൻ ജ്വാലെ നീ
വെറുതേ മിഴികൾ നനവിൻ പിടിയിൽ
അകലും മനമോടെ
ശിശിരം മറയും കൊഴിയും ഇലകൾ
ശിഖരം ഉയരില്ലേ
വീണ്ടും പൂക്കണ്ടേ…
വീണ്ടും നിറയണ്ടേ…

Leave a Comment