അരികിലൊന്നു വന്നാൽ | Arikil Onnu Vannal Lyrics

MoviePulimada
SongArikil Onnu Vannal
MusicIshaan Dev
LyricsRafeeq Ahamed
SingerPradeep Kumar

ഉം … ഉം … ഉം …

അരികിലൊന്നു വന്നാൽ – വന്നു
വെറുതെയൊന്നു നിന്നാൽ
നിറയുമായിരുന്നു എന്റെ
ഹൃദയപാനപാത്രം

എന്തിനെന്നോ ഏതിനെന്നോ അറിയുകില്ലയീ
നൊമ്പരങ്ങൾ വെമ്പലുകൾ പിടയുമോർമ്മകൾ
ഒന്നു നുള്ളി നോക്കി ഞാൻ കിനാവിലോ
കരിരാവിലല്ല ഞാൻ നിലാവിലോ

വളരുമീ കാറണിഞ്ഞ രാവതിൽ
മിന്നലായി പോരുമോ
എന്നുയിരിൽ മഞ്ഞുനീരായ്
കുളിരു പെയ്യുമോ

ഇനിവരൂ മൺകുടിലിൻ വാതിലെല്ലാം
ഞാൻ തുറന്നിടാം

വയിലിലും മഴയിലും പൊഴിയുമീയെൻ നാൾവഴി
വഴികളും മൊഴികളും ഒഴിയുമേടുകൾ
അന്തികളിൽ കൂടെപ്പോരുമെൻ നൊമ്പരമേ
ഉള്ളിനുള്ളിൽ ആരും കാണാപ്പിടപ്പുകളേ
വിരലാലേ തഴുകാനായ് പനിനീർമണിയുണ്ടോ

ഇനിവരൂ മൺചിരാതിൽ മൂകമായ്
എൻ നെഞ്ചിലെ പൊൻനാളമായ്
കണ്മണിയേ എന്നുയിരേ കരളു പങ്കിടാം
ഇനിവരൂ മൺകുടിലിൻ വാതിലെല്ലാം
ഞാൻ തുറന്നിടാം

താനാനാനാ താനാനാനാ തനനനാനനാ


 

Leave a Comment

”
GO