ഉഷാകിരണമേ തുലാപ്പകലിലും | Ushaa Kiraname Lyrics

MovieVela
SongUshaa Kiraname
MusicSam C.S
LyricsVinayak Sasikumar
SingerHesham Abdul Wahab

ഉഷാകിരണമേ തുലാപ്പകലിലും
ഉടൽ പൊതിയാൻ വരൂ
പുനർജനിയായ് ശിരസ്സുയർന്നു ഞാനും

നാളും കാഹൾ:അം നീളുന്നോ രണം
താനേ തൻ ബലം 
ഓ…

ഉഷാകിരണമേ തുലാപ്പകലിലും
ഉടൽ പൊതിയാൻ വരൂ

വീറോ കെടാമുഖം ധൈര്യം വിടാമനം
മാർഗ്ഗം തൊടാനിതാ നേരം സമാഗതം
തീവഴികളിൽ പാദം അമരവേ
പിൻവലിയുക മൂഢം
വീണുയരുക വെന്തു വളരുക
മേൽ പൊരുതുക വീണ്ടും വീണ്ടും

ഉഷാകിരണമേ ഉടൽ പൊതിയൂ

ഏറും പ്രതീക്ഷകൾ മാറും നിരാശകൾ
തേടും ശുഭാന്ത്യമോ വാഴ്വിൽ വിദൂരമോ
കാൽത്തെരുവുകൾ ഗ്രാമനഗരികൾ
ഈ കഥമെനയുമ്പോൾ
നേർനുണകളെ വേഗമറിയണം
ആഴ്ന്നലയണം ആഴം തോറും

ഉഷാകിരണമേ ഉടൽ പൊതിയൂ
ഉഷാകിരണമേ ഉടൽ പൊതിയൂ
ഉഷാകിരണമേ ഉടൽ പൊതിയൂ

Leave a Comment

”
GO