Movie | Vela |
Song | Paathakal |
Music | Sam C.S |
Lyrics | Anwar Ali |
Singer | Haricharan |
പാതകൾ പലർ തെളിയാം മറയാം
നീയൊരാൾ ഒടുവിലെ സ്നേഹവാടം
നാവുകൾ പലേ ചിതറും മൊഴിയാം
നീയൊരാൾ മധുരിതമായ ഗാനം
നീയാകുമാനന്ദവ്യോമത്തിലെൻ
മായാവിമാനങ്ങൾ കുതികൊള്ളിടും
നീയാകുമാശ്വാസ നീർച്ചോലയിൽ
ഞാനെന്റെ ചങ്ങാടമൊഴുകാൻ വിടും
ഇരുസ്വപ്നമാം നാം മുകിൽമാലകൾ പോൽ
കലർന്നലിഞ്ഞൊരുസ്വപ്നമാകും
എല്ലാം ചൊന്നിട്ടുണ്ടാവില്ലെന്നാലും
നിന്റേതാണെന്നുള്ളിന്നുള്ളാകേ
തമ്മിൽ കണ്ടിട്ടേറെ ആയെന്നാലും
നീയേ ബിംബിപ്പൂ കണ്ണാഴത്തിൽ
നീ വരവായ് നനവുഴലുമീ
ഞാനില തൻ സിരയിൽ തെളിനീരായ്
നീ നിറവായ് നിഴൽ പുണരുമീ
പൗർണമിരാക്കടലിന്നലയിൽ
മഴയാം മഴ ഞാനും നനയും ഭൂമി നീയും