Raakk Lyrics

MovieMalaikottai Vaaliban
SongRaakk
MusicPrashant Pillai
LyricsPS Rafeeque
SingerMohanLal

രാരാ രകരക രാരാ … രാരാ രകരക രാരാ
രാരാ രകരക രാരാ … രാരാ രകരക രാരാ
രാരാ രകരക രാരാ … രാരാ രകരക രാരാ

കറുത്ത കൊട്ടന്റെ കരിങ്കരളില്
കുരുമുളകിന്റെ ഇരുളു പിഴിഞ്ഞ്
ചുവന്ന സുന്ദരി മുളകന്നുള്ളീന്ന്
എരിഞ്ഞു തുള്ളണ കടലു പിഴിഞ്ഞ്

പ്രേമചക്കര അരച്ചൊഴിച്ചത്
അരിച്ചെടുത്തിട്ട് തെളതെളപ്പിച്ച്
മണത്തിന്റുള്ളില് മണം പൊതിഞ്ഞിട്ട്
മനം കൊടുക്കുമ്പ തുടിച്ച് തുള്ളണ റാക്ക് …

റാക്ക് … റകറക റാക്ക് … റാക്ക് … റകറക റാക്ക്

ഗുമുഗുമാ ഗുമുഗുമു പൊകഞ്ഞ് പൊന്തണ റാക്ക്
റാക്കൊരു പ്രേമത്തിൻ വാക്ക്
ശരശരാ എരിവൊള്ള ചാറൊഴിക്കണ നാക്ക്
ചെന്തീ കനലില് വേവണ നോക്ക്

പാറമോളില് ചൂടടിച്ചിട്ട് നെയ്യൊലിക്കണ മാനെറച്ചിയിൽ
എരിവു കൊഴച്ച് ഇടിച്ച് ചതച്ച് 
പ്രേമം ചവച്ച് തുടിച്ച് തുള്ളണ 

റാക്ക് … റകറക റാക്ക് … റാക്ക് … റകറക റാക്ക്

കാണടാ …കടലിന് കോളെളക്കണ ചോട്
കരിമല കേറി വന്നൊരു വീറ്
തീയുമായ് കുതിരയിൽ ഏറി വരണ വീരൻ
പെരുമരമാടി നിക്കണ ചേല്

വലത് നടന്ന് ചുഴന്ന് കയറി
വലിച്ചു മാറി ചവിട്ടി തിരിഞ്ഞ്
മാറി ഒഴിഞ്ഞ് വീശി വളഞ്ഞ്
നിലയുറപ്പിച്ചങ്ങമർന്നിരുന്നിട്ട്

റാക്ക് … റകറക റാക്ക് … റാക്ക് … റകറക റാക്ക്

രാരാ രകരക രാരാ … രാരാ രകരക രാരാ
രാരാ രകരക രാരാ … രാരാ രകരക രാരാ
രാരാ രകരക രാരാ … രാരാ രകരക രാരാ

Leave a Comment