Aarorum varaanilla song lyrics | Malayalam song lyrics | Koode

 Aarorum varaanilla song lyrics from Malayalam movie Koode


ആരോരും വരാനില്ല എന്നാലും

രാവോരം നിലാവില്ല എന്നാലും 

ഒരിതൾ നീ നീർത്തി നിന്നു

ആരെയോ നീ കാത്തുവോ

ഓർമ്മകൾതൻ മഞ്ഞിൽ മുങ്ങും

പേരറിയാ പൂവുപോൽ

അരികിലായ് പുലർവേള വന്നുവോ

കവിളിലെ മിഴിനീരിൽ കണ്ടുവോ

തഴുകിടാതെയാ വഴിയിലൂടാവേ

അകലെയായ് ദൂരെ പോയോ

അകലെയായ് ദൂരെ പോയോ

 

നിൻ നിനവിലോ.. നിൻ കനവിലോ

മധുശലഭമോ വന്നീലല്ലോ

മിഴി പൂട്ടാതെ നീ ഓരോരോ രാവിലും

ആരോരും കാണാതെ ഇരുളാഴങ്ങൾ നീന്തിയോ

നിൻ നിഴൽ വീണിഴയും

കദനം പെയ്യും താഴ്വര

മെഴുകിൻ നാളം പോലെ മായും

മോഹങ്ങളിൽ മങ്ങി മങ്ങി 


ഇതളുകൾ അടരുന്നു പിന്നെയും

അലസമായ്… അലയുന്നു തെന്നലും

തിരികെ വന്നിടാൻ നിമിഷമങ്ങനെ

കൊഴിയവേ.. കാണാതെ പോയോ

കൊഴിയവേ… കാണാതെ പോയോ

 

ചിത്രം :
കൂടെ

സംഗീതം :
രഘു ദീക്ഷിത്

വരികള്‍ :
റഫീക്ക് അഹമ്മദ്

ആലാപനം :
രഘു ദീക്ഷിത്

Leave a Comment