Malarkili song lyrics | Malayalam song lyrics | Swapnakkodu

 Malarkili song lyrics from Malayalam movie Swapnakkodu


തത്താരാര തത്തര 

തത്താരാര തത്തര

തരരാ രാര തത്താരാര തത്തര 

തത്താരാര തത്തര

തരരാ രാര

 

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ 

നിന്നൊരിക്കലും
പിരിയില്ല ഞങ്ങൾ

ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ

ചെറുമണിക്കനവുകൊണ്ട്  

ഒരു തുള്ളി വെളിച്ചം കൊണ്ട്  

ഇവരുടെ കരൾക്കൂട്ടിനുള്ളിൽ

ഞങ്ങൾ ആയിരം ഊഞ്ഞാലു തീർക്കും

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ 

നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ

ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ

 

തത്താരാര തത്തര 

തത്താരാര തത്തര

തരരാ രാര…

ചോലപ്പൊന്മാനേ നീല പൊന്മാനേ

ഞങ്ങളോട് കൂടെ കൂടില്ലേ

ചോലപ്പൊന്മാനേ നീല പൊന്മാനേ

ഞങ്ങളോട് കൂടെ കൂടില്ലേ

ഓപാട്ടിന്റെ താഴ്വാരം 

പൂക്കുന്നു നിങ്ങ‌ൾക്കായ്

ഒ ഓ ഉണരുന്നു കരയും കടലും

മുത്തുന്നു മുളയും കാറ്റും

വിടരുന്നു പൂവിൻ ഉള്ളം

കുളിരുന്നു മനസ്സും മനസ്സും 

മെല്ലെ
മെല്ലെ

ഒ ഓ മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ 

നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ

ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ

 

തത്താരാര തത്തര 

തത്താരാര തത്തര

തരരാ രാര

കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക്

ആരുമാരുമറിയാതൊരു നോക്ക്

കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക്

ആരുമാരുമറിയാതൊരു നോക്ക്

ഒ ഓ ഉ‌ൾക്കളം നോവുമ്പോൾ  

ഉ‌ൾക്കിളി പാടുമ്പോൾ

ഒ ഓ ആ ഗാനം സ്വരമായ് മാറും

സ്വരമെല്ലാം നിറമായ് മാറും

നിറമെല്ലാം ചിറകായ് മാറും

ചിറകിൽ നാം ഉയരം തേടും 

എന്നും എന്നും ഒ
ഓ….

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ 

നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ

ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ

ചെറുമണിക്കനവുകൊണ്ട്  ഒരു തുള്ളി 

വെളിച്ചം കൊണ്ട്  ഇവരുടെ കരൾക്കൂട്ടിനുള്ളിൽ

ഞങ്ങൾ ആയിരം ഊഞ്ഞാല് തീർക്കും

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ 

നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ

ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ

തത്താരാര തത്തര 

തത്താരാര തത്തര

തരരാ രാര….

ചിത്രം : സ്വപ്നക്കൂട്

സംഗീതം : മോഹൻ സിത്താര

വരികള്‍ : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : മധു ബാലകൃഷ്ണൻ, സുനിൽ സിത്താര, ഡോ.ഫഹദ്

1 thought on “Malarkili song lyrics | Malayalam song lyrics | Swapnakkodu”

Leave a Comment

”
GO