ചെമ്പൂവേ പൂവേ chempoove poove song lyrics kaalaapani

 ഗാനം : ചെമ്പൂവേ പൂവേ 

ചിത്രം : കാലാപാനി 

രചന: ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ ,കെ എസ് ചിത്ര

ചെമ്പൂവേ പൂവേ…

നിറ മാറത്തെ ചെണ്ടേൽ,

ഒരു വണ്ടുണ്ടോ….

ചാന്തേറും ചുണ്ടിൽ,

ചുടു മുത്താരം മുത്താൻ

ഒരു മുത്തുണ്ടേ…

ചിരി ചിലമ്പുലഞ്ഞു

ചമയങ്ങളഴിഞ്ഞു..ഓ ഓ 

കളത്തിലെ കളത്തിൽ 

നിലവിളക്കണഞ്ഞു..ഓ ഓ

മിഴി കൊണ്ട് മിഴികളിലുഴിയുമോ…..ഓ..ഓ 

നനയുമെൻ നെറുകയിൽ നറുമണം തൂകാമോ..



ചെമ്പൂവേ പൂവേ…

നിറ മാറത്തെ ചെണ്ടേൽ,

ഒരു വണ്ടുണ്ടോ….

ചാന്തേറും ചുണ്ടിൽ,

ചുടു മുത്താരം മുത്താൻ

ഒരു മുത്തുണ്ടേ…

അന്തിച്ചോപ്പു മായും മാനത്താരോ ,

മാരിവില്ലിൻ തൊങ്ങൽ തൂക്കും

നിന്റെ ചെല്ല കാതിൽ കുഞ്ഞി കമ്മലെന്നോണം..



തങ്ക തിങ്കൾ നുള്ളി പൊട്ടും തൊട്ട്,

വെണ്ണിലാവിൽ കണ്ണും നട്ട്

നിന്നെ ഞാനീ വാകച്ചോട്ടിൽ കാത്തിരിക്കുന്നു…

തേൻകിനിയും തെന്നലായ് ,

നിന്നരികെ വന്നു ഞാൻ 

കാതിലൊരു മന്ത്രമായ്

കാകളികൾ മൂളവേ ..

നാണം കൊണ്ടെൻ നെഞ്ചിൽ 

താഴമ്പൂവോ തുള്ളി..

ആരും കേൾക്കാതുള്ളിൽ,

മാടപ്രാവോ കൊഞ്ചി..

ആലോലം കിളി മുത്തേ വാ 

ആതിരരാവിലൊരമ്പിളിയായ്..



ചെമ്പൂവേ പൂവേ…

നിറ മാറത്തെ ചെണ്ടേൽ,

ഒരു വണ്ടുണ്ടോ….

ചാന്തേറും ചുണ്ടിൽ,

ചുടു മുത്താരം മുത്താൻ

ഒരു മുത്തുണ്ടേ…

അല്ലി താമരപ്പൂം ചെപ്പിൽ തത്തി

താരകത്തിൻ തുമ്പും നുള്ളി ,

താണിറങ്ങും പൂന്തേൻ തുമ്പി മാറി നിന്നാട്ടെ 

എന്നും നിന്റെയുള്ളിൽ തുള്ളി തൂവും 

കുഞ്ഞു വെള്ളിക്കിണ്ണത്തിൽ നീ 

കാച്ചി വയ്ക്കും ചെല്ല പൈമ്പാൽ ഞാൻ കുടിച്ചോട്ടെ… 



പീലിമുടിയാടുമീ….

നീലമയിൽ കാൺകിലോ,

മേലെ മുകിൽ ചായവേ….

നേരമിരുളാകിലോ..

നാടൻ കന്നി പെണ്ണെ …

നാണിക്കാതെൻ പൊന്നെ …

താഴെക്കാവിൽ നാളെ..

വേളിത്താലം വേണ്ടേ 

പായാരം കളി ചൊല്ലാതെ ,

പുഞ്ചിരി പൊതിയാൻ ചിഞ്ചിലമായ്..

ചാന്തേറും ചുണ്ടിൽ,

ചുടു മുത്താരം മുത്താൻ

ഒരു മുത്തുണ്ടേ…

ചെമ്പൂവേ പൂവേ…

നിറ മാറത്തെ ചെണ്ടേൽ,

ഒരു വണ്ടുണ്ടോ….

കളത്തിലെ കളത്തിൽ 

നിലവിളക്കണഞ്ഞു..ഓ ഓ

ചിരി ചിലമ്പുലഞ്ഞു

ചമയങ്ങളഴിഞ്ഞു..ഓ ഓ 

മിഴി കൊണ്ട് മിഴികളിലുഴിയുമോ…ഓ..

നനയുമെൻ നെറുകയിൽ നറുമണം തൂകാമോ..



ചെമ്പൂവേ പൂവേ…

നിറ മാറത്തെ ചെണ്ടേൽ,

ഒരു വണ്ടുണ്ടോ….

ചാന്തേറും ചുണ്ടിൽ,

ചുടു മുത്താരം മുത്താൻ

ഒരു മുത്തുണ്ടേ…

Leave a Comment