ഗാനം : ഏനോ ഇദയം
ചിത്രം : തത്സമയം ഒരു പെൺകുട്ടി
രചന : മുരുകൻ കാട്ടാക്കട
ആലാപനം : മധു ബാലകൃഷ്ണൻ , ജിൻഷ കെ നാണു
ഏനോ ഇദയം ധീം ധീം സൊല്ലുതേ
ഏനോ മനവും തോം തോം സൊല്ലുതേ
തനിമയേ സുഖമാകും…ഇനിമയേ ഇനി നാളും
കാതൽ..മോദൽ എനക്കുള്ളേ..
ഏനോ ഇദയം ധീം ധീം സൊല്ലുതേ
ഏനോ മനവും തോം തോം സൊല്ലുതേ
മഞ്ഞു വീണതാണോ
അമ്പുകൊണ്ടതാണോ
മഞ്ഞു വീണതാണോ ,പൂവമ്പ് കൊണ്ടതാണോ
നീ വരുമ്പോൾ എന്റെ ഉള്ളിൽ മയിലാടും പോലെ
നിന്റെ വാക്കു കേൾക്കേ ഉള്ളിൽ മഴ വീഴും പോലെ
അണിയൻ..പൂക്കൾ..കരളിൽ വിരിയും പോലെ..
എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ..
എന്തിനാണു സൂര്യൻ..
വന്നുപോകും നേരം
കുഞ്ഞു സൂര്യ കാന്തി ,കണ്ണു ചിമ്മി നിന്നു
എന്തിനാണു പൊന്തിടുന്നു തിര തീരം കാണെ
എന്തിനാണു വണ്ട് കണ്ടു വിറയോടെ പൂക്കൾ
പറയൂ മനമേ ചൊരിയൂ മധുരം പ്രിയതേ..
എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ..
മധുരമീ അനുരാഗം..മതിവരാ മധുപാനം
ആരോ ,വീണ്ടും, തേടുമ്പോൾ..
എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ..