മനസ്സിൻ മടിയിലെ manassin madiyile malayalam lyrics

 ഗാനം : മനസ്സിൻ മടിയിലെ 

ചിത്രം : മാനത്തെ വെള്ളിത്തേര് 

രചന : ഷിബു ചക്രവർത്തി 

ആലാപനം : കെ എസ് ചിത്ര , വാണി ജയറാം 

മനസ്സിൻ മടിയിലെ മാന്തളിരിൽ

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങൂ നീയുറങ്ങൂ  മനസ്സിൻ മടിയിലെ മാന്തളിരിൽ

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങൂ നീയുറങ്ങൂ ….

 പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ

ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾവിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ

അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം മനസ്സിൻ മടിയിലെ മാന്തളിരിൽ

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങൂ നീയുറങ്ങൂ ….നിനക്കൊരു താരാട്ട്   ഇവളൊരു പൂന്തൊട്ടിൽ

ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു

ഏതുമേ താങ്ങുമീ ഭൂമി  ഞാ…..നില്ലയോ

നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ മനസ്സിൻ മടിയിലെ മാന്തളിരിൽ

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങൂ നീയുറങ്ങൂ ….

Leave a Comment

”
GO