മിന്നെടി മിന്നെടി minnedi minnedi malayalam lyrics

 

ഗാനം : മിന്നെടി മിന്നെടി 

ചിത്രം : നരൻ

രചന : കൈതപ്രം 

ആലാപനം : കെ എസ് ചിത്ര 

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ

മിന്നും നക്ഷത്രപ്പെണ്ണേ

മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി

കൂരിരുൾ വീട്ടിലെ കണ്ണേ

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ

മിന്നും നക്ഷത്രപ്പെണ്ണേ

മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി

കൂരിരുൾ വീട്ടിലെ കണ്ണേ

മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ

പാതിരാ കണ്ണുള്ള കുഞ്ഞേ

മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ

പാതിരാ കണ്ണുള്ള കുഞ്ഞേ

കൂരിരുൾ കാട്ടിൽ നിന്നമ്മയുണ്ടോ………

അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ……..

കൂരിരുൾ കാട്ടിൽ നിന്നമ്മയുണ്ടോ

അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ

കണ്ണുനീർ പുഴവക്കിൽ

നിന്നെ തനിച്ചാക്കി പോയതാരാണ്‌..

ദൂരേ….. പോയതാരാണ്‌  

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ

മിന്നും നക്ഷത്രപ്പെണ്ണേ

മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി

കൂരിരുൾ വീട്ടിലെ കണ്ണേ..

മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന

നക്ഷത്രലോകമില്ലെങ്കിൽ

മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന

നക്ഷത്രലോകമില്ലെങ്കിൽ

ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും

ഞാനീ ഇടവഴിക്കെങ്ങു പോകും

ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും

ഞാനീ ഇടവഴിക്കെങ്ങു പോകും

ഇത്തിരി വെട്ടം തെളിക്കുന്ന കണ്ണേ

എന്നേ വിട്ടെങ്ങുപോണു..

നീ എന്നേ വിട്ടെങ്ങുപോണു 

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ

മിന്നും നക്ഷത്രപ്പെണ്ണേ

മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി

കൂരിരുൾ വീട്ടിലെ കണ്ണേ

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ

മിന്നും നക്ഷത്രപ്പെണ്ണേ

മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി

കൂരിരുൾ വീട്ടിലെ കണ്ണേ……

Leave a Comment

”
GO