ഗാനം : തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
ചിത്രം : തത്സമയം ഒരു പെൺകുട്ടി
രചന : ബീയാർ പ്രസാദ്
ആലാപനം : സിയാദ് കെ
തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
തിക്കുതിക്കു തിക്കുതിക്കു കണ്ണാന്തുമ്പീ
നുക്കുനുക്കു നുക്കുനുക്കു കുഞ്ഞാങ്കിളീ
പാടി വാ വാവാ
തത്തി തത്തി പറക്കണ ചാനൽകിളീ
നട്ടു നനച്ചൊരുക്കിയ മോഹക്കനീ
കൊത്തിക്കൊണ്ടു പറക്കണ കുഞ്ഞാങ്കിളീ
പാടി വാ വാവാ
പാടാത്ത പാട്ടുമായ് പാണ്ടിമേളം കൊട്ടിപ്പാടി വാ
കാണാത്ത കാഴ്ചകൾ കണ്ട കാര്യം ചൊല്ലാനോടി വാ
ധീം തരികിടതക ധീം തരികിടതക
തകതിന്ന ധോം
തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
തിക്കുതിക്കു തിക്കുതിക്കു കണ്ണാന്തുമ്പീ
നുക്കുനുക്കു നുക്കുനുക്കു കുഞ്ഞാങ്കിളീ
പാടി വാ വാവാ
മോഹമാണോ മുന്നേറിടാന്‍,
കൂടെയാണോ കിനാവുകൾ,
വേറെയേതോ…കളിക്കളങ്ങളിൽ
നാളെ നാളേ ജയം നുണഞ്ഞിടാം
തിരയാം തിരയാം വഴികളായിരം
കയറാം കയറാം പടികളായിരം
നുകരാം ഇനിയും വിജയമായിരം
ഏഹേയ്
തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
തിക്കുതിക്കു തിക്കുതിക്കു കണ്ണാന്തുമ്പീ
നുക്കുനുക്കു നുക്കുനുക്കു കുഞ്ഞാങ്കിളീ
പാടി വാ വാവാ
തത്തി തത്തി പറക്കണ ചാനൽകിളീ
നട്ടു നനച്ചൊരുക്കിയ മോഹക്കനീ
കൊത്തിക്കൊണ്ടു പറക്കണ കുഞ്ഞാങ്കിളീ
പാടി വാ വാവാ
താരമാകാന്‍ മിന്നാമിന്നീ,
നേരമായോ ചൊല്ലൂ മിന്നീ,
മേലെ മേലേ കിനാ വനങ്ങളിൽ,
മേഘമായീ പറന്നലഞ്ഞിടാം,
ഇനിയും ഇനിയും കളികളായിരം
അടിയും തടയും പടകളായിരം
തുഴയാം ഇനിയും തിരകളായിരം
ഏഹേയ്
തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
തിക്കുതിക്കു തിക്കുതിക്കു കണ്ണാന്തുമ്പീ
നുക്കുനുക്കു നുക്കുനുക്കു കുഞ്ഞാങ്കിളീ
പാടി വാ വാവാ
തത്തി തത്തി പറക്കണ ചാനൽകിളീ
നട്ടു നനച്ചൊരുക്കിയ മോഹക്കനീ
കൊത്തിക്കൊണ്ടു പറക്കണ കുഞ്ഞാങ്കിളീ
പാടി വാ വാവാ
പാടാത്ത പാട്ടുമായ് പാണ്ടിമേളം കൊട്ടിപ്പാടി വാ
കാണാത്ത കാഴ്ചകൾ കണ്ട കാര്യം ചൊല്ലാനോടി വാ
ധീം തരികിടതക ധീം തരികിടതക
തകതിന്ന ധോം