ഉദിച്ച ചന്തിരന്റെ udicha chanthirante malayalam lyrics

ഗാനം : ഉദിച്ച ചന്തിരന്റെ 

ചിത്രം : പഞ്ചാബി ഹൌസ്

രചന : എസ് രമേശൻ നായർ 

ആലാപനം :മനോ,എം ജി ശ്രീകുമാർ,കോറസ്

ഹൊയ്യാ ഹോ…ഓ ഓ  ഓ… ഹൊയ്യാ ഹോ… ഓ ഓ ഓ 

ഹൊയ്യാ ഹോ…ഓ ഓ  ഓ… ഹൊയ്യാ ഹോ… ഓ ഓ ഓ 

ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ…

നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ…

ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ…

ഓ നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ…

ഹോ……..താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ…

താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ…

തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്

മുത്താരം മുത്തല്ലേ..ആഹാ … മുല്ലപ്പൂ തേനല്ലേ…ഓഹോ 

മാനത്തിൻ വില്ലല്ലേ…ആഹഹാ  മൗനത്തിൻ വാക്കല്ലേ…

ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ…

ആഹഹാ നിനക്കു വെണ്ണിലാവ് 

പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ…

ഹൊയ്യാ ഹോ… ഓ… ഹൊയ്യാ ഹോ… ഓ…

കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം…

ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം…

ആയിരം കിനാവിൽ ഇന്നു മുത്തങ്ങൾ താ…

താളിയും നീട്ടി കുഞ്ഞു മുത്തങ്ങൾ താ

അഴകിൻ താഴ്വാരം അലിയുമീ സംഗീതം

തുണയായ് നീ പോരുമോ…

കാറ്റിൻ സല്ലാപം കുളിരുന്ന കൂടാരം 

മടിയിൽ ഞാൻ വീഴുമോ…

ഹൃദയങ്ങൾ ഒന്നു ചേരും… ഉദയങ്ങളായി മാറും…

തിരമാല വന്നു മൂടും… അലയാഴി ഉള്ളിലാടും…

ഹോ……..താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ…

താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ…

തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്

മുത്താരം മുത്തല്ലേ…ആഹഹാ  മുല്ലപ്പൂ തേനല്ലേ…എഹെഹെ

മാനത്തിൻ വില്ലല്ലേ…എഹെഹെ  മൗനത്തിൻ വാക്കല്ലേ…

ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ, പൊന്നല്ലേ കണ്ണല്ലേ…

ഓ ഓ നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു ,തന്നില്ലേ തന്നില്ലേ…

കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം…

ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം…

ആയിരം കിനാവിൽ ഇന്നു മുത്തങ്ങൾ താ…

താളിയും നീട്ടി കുഞ്ഞു മുത്തങ്ങൾ താ

അലയും മേഘത്തിൻ വിരഹവുമായ് നിന്റെ 

അരികിൽ നിൽക്കുന്നു ഞാൻ…

കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ 

കനകം പെയ്യുന്നുവോ…

വിരിയാത്ത പൂക്കളില്ലാ… ഒഴുകാത്ത രാഗമില്ല…

കരയാത്ത കൺകളില്ല… കനിയാത്ത ദൈവമില്ല…

ഹോ…താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ…

താഴെയെന്റെ കൂടറിഞ്ഞ  പഞ്ചവർണ്ണമല്ലേ…

തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്

മുത്താരം മുത്തല്ലേ… ആഹഹാ മുല്ലപ്പൂ തേനല്ലേ…എഹെഹെ 

മാനത്തിൻ വില്ലല്ലേ… അരെ…. മൗനത്തിൻ വാക്കല്ലേ…

ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ, പൊന്നല്ലേ കണ്ണല്ലേ…

നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു, തന്നില്ലേ തന്നില്ലേ…

ഹൊയ്യാ ഹോ… ഓ… ഹൊയ്യാ ഹോ… ഓ…

ഹൊയ്യാ ഹോ… ഓ… ഹൊയ്യാ ഹോ… ഓ…

Leave a Comment

”
GO