അമ്പിളിമാമനുമുണ്ടല്ലോ ambili maamanum undallo malayalam lyrics

 

ഗാനം : അമ്പിളിമാമനുമുണ്ടല്ലോ
ചിത്രം : കണ്മഷി 
രചന :എസ് രമേശൻ നായർ
ആലാപനം :മധു ബാലകൃഷ്ണൻ
അമ്പിളിമാമനുമുണ്ടല്ലോ…… ആരിയ സൂരിയനുണ്ടല്ലോ….
അമ്പിളിമാമനുമുണ്ടല്ലോ… ആരിയ സൂരിയനുണ്ടല്ലോ
അമ്പട കണ്ണനുമുണ്ടല്ലോ….. അക്കരെ മാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പട കണ്ണനുമുണ്ടല്ലോ അക്കരെ മാരനുമുണ്ടല്ലോ.
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാല ചാര്‍ത്തിടാം
തക തത്തക തത്തക തത്തക 
തക തത്തക തക തക തക 
മിഴിതോരേ കാണാന്‍ അഴകുള്ളവനല്ലേ…
പുലര്‍ക്കാല പൂപ്പുഞ്ചിരി ചൊരിയുന്നവനല്ലേ…
ഇളമാനിന്‍ കണ്ണും മൊഴി നീളെ തേനും
ഇളനീരിന്‍ കുളിരും ഇളവേനല്‍പ്പൂ നിറവും
ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ…
നല്ലതു കണ്ടാലറിയില്ലേ നാണം ചൂടില്ലേ…
അവനാരോ അറിയുമ്പോള്‍ വനമാല ചാര്‍ത്തിടാം
അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പട കണ്ണനുമുണ്ടല്ലോ അക്കരെ മാരനുമുണ്ടല്ലോ….
ഒരു കിണ്ണം പാലില്‍, നിറയുന്നവനല്ലേ
നറുതിങ്കള്‍ക്കല പോലേ തെളിയുന്നവനല്ലേ…
അല്ല നെയ്യും  കാറ്റായ് തഴുകുന്നവനല്ലേ…
ചിരിമുല്ലത്തളിര്‍മെയ്യില്‍ ചായുന്നവനല്ലേ…
വില്ലു കുലച്ചവനല്ലേ, വീരനും അവനല്ലേ
തേരു തെളിച്ചവനല്ലേ ,ചോരനും അവനല്ലേ…
അവനാരോ അറിയുമ്പോള്‍ വനമാല ചാര്‍ത്തിടാം
അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പട കണ്ണനുമുണ്ടല്ലോ അക്കരെ മാരനുമുണ്ടല്ലോ…
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്…
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്…
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം…
നാനന നാനന നാനാനാ……
നാനന നാനന നാനാനാ……

Leave a Comment

”
GO