കളവാണീ നീയാദ്യം kalavaani neeyaadhyam malayalam lyrics

 

ഗാനം :കളവാണീ നീയാദ്യം

ചിത്രം : ദീപസ്തംഭം മഹാശ്ചര്യം 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ്

കളവാണീ നീയാദ്യം കൺ മുന്നിൽ വന്നപ്പോൾ

പല ജന്മം മുൻപേ നമ്മൾ……………..

പരിചിതരാണെന്നു തോന്നി

ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി……..

നെഞ്ചിൽ നീറി

കളവാണീ നീയാദ്യം കൺ മുന്നിൽ വന്നപ്പോൾ

പല ജന്മം മുൻപേ നമ്മൾ……………..

പരിചിതരാണെന്നു തോന്നി

ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി……..

നെഞ്ചിൽ നീറി

കളവാണീ………………………………………….

വളയില്ലാ തളയില്ല മാൻ കണ്ണിൽ മഷിയില്ല

എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞൂ

ഞാൻ തിരിച്ചറിഞ്ഞൂ

വളയില്ലാ തളയില്ല മാൻ കണ്ണിൽ മഷിയില്ല

എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞൂ

ഞാൻ തിരിച്ചറിഞ്ഞൂ

പൊയ് പോയ ജന്മത്തിൻ പൊട്ടാത്ത ചരടിന്മേൽ

മണി മുത്തേ വിധി നിന്നെ കോർത്തു വെച്ചൂ

കോർത്തു വെച്ചൂ

കളവാണീ നീയാദ്യം കൺ മുന്നിൽ വന്നപ്പോൾ

പല ജന്മം മുൻപേ നമ്മൾ……………..

പരിചിതരാണെന്നു തോന്നി

ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി……..

നെഞ്ചിൽ നീറി

കഥയൊന്നും പറയാതെ

ഹൃദയങ്ങൾ അറിയാതെ

വരമായി സഖി നിന്നെ തിരിച്ചു തന്നു

എന്നെ വിളിച്ചു തന്നൂ..

കഥയൊന്നും പറയാതെ

ഹൃദയങ്ങൾ അറിയാതെ

വരമായി സഖി നിന്നെ തിരിച്ചു തന്നു

എന്നെ വിളിച്ചു തന്നൂ

എൻ മൗന ഗാനത്തിൻ പൊന്നോമൽ പൂവായ്

ആത്മാവിൻ വനി നിന്നെ വിടർത്തി നിർത്തി

വിടർത്തി നിർത്തി

കളവാണീ നീയാദ്യം കൺ മുന്നിൽ വന്നപ്പോൾ

പല ജന്മം മുൻപേ നമ്മൾ……………..

പരിചിതരാണെന്നു തോന്നി

ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി……..

നെഞ്ചിൽ നീറി

കളവാണീ നീയാദ്യം കൺ മുന്നിൽ വന്നപ്പോൾ

പല ജന്മം മുൻപേ നമ്മൾ……………..

പരിചിതരാണെന്നു തോന്നി

ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി……..

നെഞ്ചിൽ നീറി

കളവാണീ……………………………………..

Leave a Comment

”
GO