ഗാനം :ഒരു പൂവിനെ
ചിത്രം : മീനത്തിൽ താലികെട്ട്
രചന :ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ് ,സുജാത മോഹൻ
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
നറു മഞ്ഞുമീ നിലാക്കുളിരില്‍
ഒന്നു ചേരും നേരമായ്
പനിനീരില്‍ നനഞ്ഞ രാത്രിയേ
പുലര്‍വെയില്‍ പുല്‍കുമോ
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
പൂത്തു നില്‍ക്കും കാമിനിമുല്ലയെ
പ്രണയവസന്തം പൊതിയുമ്പോള്‍
മാഞ്ഞു പോകും മഞ്ഞണിത്തിങ്കളില്‍
സൂര്യപരാഗം കുതിരുമ്പോള്‍
പൂങ്കിനാവിന്‍ ചിറകു തലോടി
കുളിർന്നു നില്‍പ്പൂ ഞാ….ന്‍
വെറുതെ നിന്‍റെ മിഴിയില്‍….
നോക്കി നില്‍ക്കാന്‍ മോഹമായ്
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
വെള്ളിമേഘ തേരിലിറങ്ങി
വേനല്‍ നിലാവും സന്ധ്യകളും
പെയ്തു തോരും മാമഴയായി
പൊന്‍കിനാവും പൂവിതളും
ഓര്‍മ്മമൂടും വെണ്‍താളുകളില്‍
പീലി തെളിയുകയായ്…
ഇനിയും തമ്മിലലിയാന്‍
നെഞ്ചു പിടയും സാന്ദ്രമായ്
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
നറു മഞ്ഞുമീ നിലാക്കുളിരില്‍
ഒന്നു ചേരും നേരമായ്
പനിനീരില്‍ നനഞ്ഞ രാത്രിയേ
പുലര്‍വെയില്‍ പുല്‍കുമോ
Good song