പ്രണയമണി തൂവൽ pranayamani thooval malayalam lyrics

 

ഗാനം :പ്രണയമണി തൂവൽ

ചിത്രം : അഴകിയ രാവണൻ 

രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : സുജാത മോഹൻ 

തന നനനാ താന താന പവിഴമഴ 

മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ

തന നാനാ നാനാ താനനാ ഗന്ധർവ ഗാനമീ മഴ

അദ്യാനുരാഗ രാമഴാ………………

ഉം……………..

ഉം…………………..

ഉം…………………

പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ

മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ

തോരാത്ത മോഹമീ മഴ, ഗന്ധർവ ഗാനമീ മഴ 

തോരാത്ത മോഹമീ മഴ, ഗന്ധർവ ഗാനമീ മഴ

അദ്യാനുരാഗ രാമഴാ…………

പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ

മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ

അരികിൽ വരുമ്പോൾ പനിനീർ മഴ

അകലത്തു നിന്നാൽ കണ്ണീർ മഴ

മിണ്ടുന്നതെല്ലാം തെളിനീർ മഴ

പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ

മെല്ലെ മാറോടു ചേർന്നു നിൽക്കുമ്പോൽ

ഉള്ളിൽ ഇളനീർ മഴ

മെല്ലെ മാറോടു ചേർന്നു നിൽക്കുമ്പോൽ

ഉള്ളിൽ ഇളനീർ മഴ

പുതുമഴാ…………..  ആ…………………..

പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ

മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ

വിരഹങ്ങളേകീ ചെന്തീ മഴ

അഭിലാഷമാകെ മായാ മഴ

സാന്ത്വനം പെയ്തു കനിവിൻ മഴ

മൗനങ്ങൾ പാടീ മൊഴിനീർ മഴ

പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിൻ മഴ

പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിൻ മഴ 

സ്വരമഴ…………………… ആ…………………

പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ

മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ

തോരാത്ത മോഹമീ മഴ, ഗന്ധർവ ഗാനമീ മഴ 

തോരാത്ത മോഹമീ മഴ ,ഗന്ധർവ ഗാനമീ മഴ

അദ്യാനുരാഗ രാമഴാ…………

Leave a Comment

”
GO